Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ഹോര്‍മോണും സ്ത്രീകളും

അലര്‍ജി, ഡിപ്രഷന്, എന്‍ഡോമെട്രിയാസിസ്, ഫൈബ്രോസിസ്റ്റിക് ബ്രെസ്റ്റ്, തലവേദന, ഓസ്റ്റിയോപെറോസിസ്, പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം, യൂറിനറി ട്രാക്റ്റ് ഇന്ഫെക്ഷന്, മുടി കൊഴിയുക, സെക്സ് താല്പര്യം കുറയുക തുടങ്ങിയ പല പ്രശ്നങ്ങളും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
സ്ത്രീ ശരീരത്തിലെ രണ്ടു പ്രധാന ഹോര്‍മോണുകളാണ് പ്രൊജസ്ട്രോണ്‍, ഈസ്ട്രജന് തുടങ്ങിയവ. ഇവയിലെ ബാലന്‍സിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് പലപ്പോഴും മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ക്ക് കാരണമാകാറ്.
ആര്‍ത്തവം തുടങ്ങി ആദ്യ 10-12 ദിവസങ്ങളില്‍ ഈസ്ട്രജന് മാത്രമാണ് സ്ത്രീ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുക. ഓവുലേഷന് നടക്കുകയാണെങ്കില്‍ ഓവറികള്‍ പ്രൊജസ്ട്രോണ്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കും. എന്നാല്‍ ഓവുലേഷന് നടന്നില്ലെങ്കിലോ പ്രൊജസ്ട്രോണ്‍ ഉല്പാദനം നടക്കില്ല. ഇത് ഹോര്‍മോണ്‍ ബാലന്‍സ് തെറ്റിക്കുകയും ചെയ്യും.
സ്ട്രസ്, പോഷകം, വ്യായാമം, അസുഖങ്ങള്‍ തുടങ്ങിയ കാര്യങ്ങളനുസരിച്ച് ഹോര്‍മോണ്‍ ഉല്പാദനവും വ്യത്യാസപ്പെടാം. ഇവയ്ക്ക് പുറമെ ഗര്‍ഭനിരോധന ഗുളികകള്‍, അന്തരീക്ഷ മലിനീകരണം കാരണമുണ്ടാകുന്ന കെമിക്കലുകള്‍, ഹോര്‍മോണ്‍ തെറാപ്പി തുടങ്ങിയവ കൊണ്ടും ഹോര്‍മോണ്‍ വ്യതിയാനങ്ങളുണ്ടാകാം.
മെനോപോസിനോട് അനുബന്ധിച്ച് ഹോര്‍മോണ്‍ വ്യത്യാസങ്ങളുണ്ടാകുന്നത് സ്വാഭാവികം. ഇതല്ലാതെയുണ്ടാകുന്ന ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ തുടക്കത്തില്‍ പറഞ്ഞ ലക്ഷണങ്ങളില്‍ നിന്നും തിരിച്ചറിയാന്‍ സാധിക്കും. ഇതിന് വൈദ്യശാസ്ത്ര സഹായത്തോടെ പ്രതിവിധിയും കണ്ടെത്താം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
