Latest Updates
-
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം!
മെനോപോസ് ലൈംഗികത കുറയ്ക്കുന്നു

അന്പതുകളിലാണ് സാധാരണയായി മെനോപോസ് സംഭവിക്കാറ്. ഇത് ലൈംഗിക ജീവിതത്തേയും ഒരു പരിധി വരെ ബാധിക്കുന്നു. പൊതുവെ മെനോപോസിനോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് ലൈംഗികബന്ധത്തില്‍ താല്പര്യം കുറയുന്നതായി കണ്ടുവരാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിന് പ്രധാന കാരണം. ആര്‍ത്തവവിരാമം സംഭവിക്കുമ്പോള്‍ ഈസ്ട്രജന് ഹോര്‍മോണ്‍ ഉല്പാദനം കുറയുന്നു. ഇത് ശരീരത്തെയും ചര്‍മത്തെയും ബാധിക്കും. ലൈംഗികതാല്പര്യം കുറയ്ക്കും.
മെനോപോസാകുമ്പോള്‍ സെക്സ് താല്പര്യം കുറയുന്നതില്‍ മാനസികമായ പ്രശ്നങ്ങള്‍ക്കും പങ്കുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം ഡിപ്രഷന് പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇത് സെക്സിനോടുള്ള താല്പര്യം കുറയ്ക്കും.
ആര്‍ത്തവവിരാമം പല സ്ത്രീകളിലും ഡിപ്രഷന് ഉണ്ടാക്കുവാന്‍ കാരണങ്ങളുമുണ്ട്. തങ്ങളുടെ ചെറുപ്പം നഷ്ടപ്പെട്ടു, പങ്കാളിക്കുള്ള താല്പര്യം പോകും തുടങ്ങിയ ചിന്തകള്‍ പല സ്ത്രീകളേയും അസ്വസ്ഥരാക്കും. ഇനിയൊരു വിഭാഗമുണ്ട്, വയസായി, ഇനി ഇത്തരം ചിന്തകളൊന്നും പാടില്ല എന്നുള്ളവര്‍.
മെനോപോസ് ശാരീരിക പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. പലരിലും ആര്‍ത്തവവിരാമം സെക്സ് വേദനിപ്പിക്കുന്ന അനുഭവമാകാറുണ്ട്. ലൈംഗിക അവയവത്തിലെ ലൂബ്രിക്കേഷന് കുറയുന്നതാണ് ഇതിന് കാരണം. ഇത്തരം കാരണങ്ങളും സെക്സിനോടുള്ള താല്പര്യം കുറയ്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
