Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഭക്ഷണം അധികമായാല്‍ പരിഹാരമുണ്ട്

വയര്‍ വല്ലാതെ നിറഞ്ഞു പോയാല്‍ ചെറിയ രീതിയില്‍ വ്യായാമമാകാം എന്നുള്ളവര്‍ക്ക് സാവധാനം നടക്കാം. കഴിച്ച ഭക്ഷണം എളുപ്പം ദഹിക്കാന്‍ ഇത് സഹായിക്കും. വേഗത്തില്‍ നടക്കരുത്, കാരണം ഭക്ഷണം ദഹിക്കാനുള്ള ഊര്‍ജം വേഗം നടന്നാല്‍ ഇതില്‍ ചെലവാകും. അര മണിക്കൂറെങ്കിലും സാവധാനത്തില്‍ നടക്കുക. വയര്‍ നിറഞ്ഞതിന്റെ ബുദ്ധിമുട്ട് ഒഴിവാകും. നല്ലൊരു വ്യായാമവുമായി. ഉറക്കം സുഖമാവുകയും ചെയ്യും.
ചിലര്‍ക്ക് ഭക്ഷണം കഴിച്ചാല്‍ അനങ്ങാന്‍ പോലും വയ്യാത്ത അവസ്ഥയാകും. ഇത്തരക്കാരോട് നടക്കാന്‍ പറഞ്ഞിട്ടും കാര്യമില്ല. വിശ്രമിക്കുകയാണ് ഇവര്‍ക്കു മുന്നിലുള്ള ഏക വഴി. കാരണം വിശ്രമത്തിലൂടെ ദഹനേന്ദ്രിയത്തിന് ശരിയായി പ്രവര്‍ത്തിക്കാനുള്ള സമയം ലഭിക്കുകയാണ് ചെയ്യുന്നത്. തലച്ചോറിലെ ഊര്‍ജം ഭക്ഷണം ദഹിക്കാനായി ഉപയോഗിക്കപ്പെടുന്നു. വല്ലാതെ വയര്‍ നിറഞ്ഞാല്‍ ശരീരത്തിന് ചെറിയ ക്ഷീണം തോന്നുന്നതിനും ഇതു തന്നെയാണ് കാരണം.
ഭക്ഷണം അധികമായാല്‍ ഇളം ചൂടുവെള്ളം കുടിയ്ക്കുന്നതും നല്ലതാണ്. ഇത് ദഹനത്തെ സഹായിക്കുക മാത്രമല്ലാ, വണ്ണം കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ചൂടുവെള്ളം കുടിയ്ക്കുമ്പോള്‍ ശരീരത്തിലെ കൊഴുപ്പും ഒപ്പം വിഷവസ്തുക്കളും പുറന്തള്ളപ്പെടും.
ദഹനപ്രക്രിയ വേഗത്തിലാകാന്‍ ഗ്രീന്‍ ടീ തുടങ്ങിയവയും സഹായിക്കും. ഭക്ഷണത്തിന് പത്തു പതിനഞ്ച് മിനിറ്റിനു ശേഷം ഗ്രീന്‍ ടീ കുടിയ്ക്കുക. ഇഞ്ചി ചേര്‍ത്ത ചായയും ഈ ഗുണം നല്‍കും. പാല് ചേര്‍ക്കരുതെന്ന കാര്യം പ്രത്യേകം ഓര്‍മിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
