Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പച്ചക്കറികളിലെ വിഷാംശം ഒഴിവാക്കാം

കീടനാശിനികള്‍ നല്ല വിളവെടുപ്പിന് ഉപയോഗിക്കുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തക്കാഴ്ചകള്‍ ആരും ഓര്‍ക്കാറില്ലെന്നതാണ് സത്യം.
പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കാതിരിക്കാനാവില്ല. എല്ലാവര്ക്കും സ്വന്തമായി കൃഷി ചെയ്യാനും കഴിയില്ല. എന്നാല്‍ ഇവയിലെ വിഷാംശം ഒഴിവാക്കാന്‍ ചില വിദ്യകളുണ്ട്.
പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നതിന് മുന്‍പ് മഞ്ഞള്‍, ഉപ്പ് എന്നിവ കലര്‍ത്തിയ വെള്ളത്തില്‍ ഇട്ടു വയ്ക്കുക. വിഷാംശം പോകും.
ഇവ ഇളംചൂടുവെള്ളത്തില്‍ ഇട്ടു വയ്ക്കുന്നതും വിഷാംശം അകറ്റാന്‍ സഹായിക്കും.
എല്ലാ തരം പച്ചക്കറികളും പഴങ്ങളും നന്നായി ഉരച്ചു കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. കാബേജ് പോലുള്ളവ പുറത്തുള്ള രണ്ടുമൂന്ന് ഇതളുകള്‍ അടര്‍ത്തിക്കളഞ്ഞ് ഉപയോഗിക്കാം.
ഇലക്കറികള്‍ ഉപ്പിട്ട വെള്ളത്തില്‍ മുക്കി വച്ചാല്‍ വിഷാംശം പോകുമെന്നു മാത്രമല്ലാ, ഇലകള്‍ പുതുമയോടെ ഇരിക്കുകയും ചെയ്യും. കറിവേപ്പില പോലുള്ളവ ഇളം ചൂടുവെള്ളത്തില്‍ കഴുകാം.
ഉപ്പിന് പകരം വെള്ളത്തില്‍ അല്പം ബേക്കിംഗ് സോഡ ഇട്ടു വച്ച് പച്ചക്കറികള്‍ ഇതില്‍ മുക്കിവയ്ക്കാം. പിന്നീട് ഇവ ശുദ്ധമായ വെള്ളത്തില്‍ കഴുകിയെടുക്കണം.
പച്ചക്കറികളുടേയും പച്ചമുളകിന്റെയും ഞെട്ടുകള്‍ നീക്കം ചെയ്ത് ഉപയോഗിക്കുക. വിഷാംശം കൂടുതല്‍ ഞെട്ടുകളിലാണ് അടിഞ്ഞു കൂടുക.
ആപ്പിള്‍ തുടങ്ങിയവ മിനുസപ്പെടുത്താല് മെഴുക് ചേര്‍ക്കാറുണ്ട്. പുറംതൊലി നീക്കം ചെയ്ത് ഇവ കഴിയ്ക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം.
ധാന്യങ്ങള്‍ അല്പനേരം വെള്ളത്തിലിട്ടു വച്ചാല്‍ ഇവയിലെ വിഷാംശം കുറേയൊക്കെ നീങ്ങിക്കിട്ടും.
പച്ചക്കറികള്‍ വേവിക്കാതെ കഴിയ്ക്കുന്നതാണ് കൂടുതല്‍ പോഷകസമൃദ്ധമെങ്കിലും വേവിക്കുമ്പോള്‍ വിഷാംശം ഒരു പരിധി വരെയെങ്കിലും ഒഴിവാക്കാന്‍ സാധിക്കുമെന്ന ഗുണവുമുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
