Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മൈഗ്രയ്ന്, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

മൈഗ്രെയ്ന് പാടെ ചികിത്സിച്ചു മാറ്റുക അല്പം ബുദ്ധിമുട്ടാണ്. തുടര്‍ച്ചയായ ചികിത്സ ഇതിന് ഒരു പരിധി വരെ പരിഹാരമാവുമെങ്കിലും. ഇവര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങളുണ്ട്.
ഇത്തരം തലവേദനയുള്ളവര്‍ ചിലപ്പോള്‍ സ്ഥിരമായി ചികിത്സക്കു വിധേയരാകുന്നുണ്ടായിരിക്കും. ഡോക്ടര്‍ നിര്‍ദേശിച്ച രീതിയിലുള്ള ചികിത്സ പറഞ്ഞ പ്രകാരം തുടരുക.
പൊടുന്നനെയുള്ള താപവ്യത്യാസം മൈഗ്രെയ്ന് വരാന്‍ കാരണമാകും. പ്രത്യേകിച്ച് കൂടുതല്‍ ചൂടിലോ വെയിലിലോ ഇറങ്ങുമ്പോള്‍ തലവേദന പെട്ടെന്നുണ്ടാകും. കഴിവതും ഇത്തരം ചൂടില്‍ ഇറങ്ങുന്നത് ഒഴിവാക്കുക.
സൂര്യപ്രകാശം നേരിട്ടു കൊള്ളുന്നതും ഒഴിവാക്കുക. ഇത്തരം അവസരങ്ങളില്‍ ഇത് കൂളിംഗ് ഗ്ലാസുകള്‍ ധരിക്കുന്നത് ഗുണം ചെയ്യും.
മൈഗ്രെയ്ന് ഉള്ളവര്‍ കടുത്ത മണമുള്ള പെര്‍ഫ്യൂമുകള്‍ അടിക്കുന്നത് ഒഴിവാക്കുക. ഇതും ചിലപ്പോള്‍ മൈഗ്രെയ്ന് കാരണമാകും.
ഉറക്കക്കുറവും തലവേദനയുണ്ടാക്കും. ദിവസവും ചുരുങ്ങിയത് ആറു മണിക്കൂറെങ്കിലും നല്ലപോലെ ഉറങ്ങാന്‍ ശ്രദ്ധിക്കുക.
മൈഗ്രെയ്ന് ഉള്ളവര്‍ ഭക്ഷണം ഉപേക്ഷിക്കരുത്. സമയത്തിന് ഭക്ഷണം കഴിയ്ക്കാതിരിക്കുന്നതും ചിലപ്പോള്‍ മൈഗ്രെയ്ന് ഉണ്ടാകാന്‍ കാരണമാകും.
ടെന്‍ഷന്‍, സ്ട്രെസ് എന്നിവ മൈഗ്രെയ്ന് കാരണങ്ങളാകും. ഇവ കഴിയുന്നത്ര ഒഴിവാക്കുക. നിസാര കാരണങ്ങള്‍ക്ക് ടെന്‍ഷനടിക്കുന്ന സ്വഭാവം വേണ്ട.
യോഗ, വ്യായാമം, നടക്കുക തുടങ്ങിയവ മൈഗ്രെയ്ന് ആശ്വാസം പകരുന്ന കാര്യങ്ങളാണ്. ഇത്തരം ശീലങ്ങള്‍ നന്നായിരിക്കും.
ചിട്ടയില്ലാത്ത ജീവിതരീതികളും തലവേദനയും മൈഗ്രെയ്നും വരുത്തി വയ്ക്കും. ഏതു കാര്യത്തിലായാലും ചിട്ട പാലിക്കുന്നത് ഒരു പരിധി വരെ പരിഹാരമാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
