Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കുട്ടികളിലെ ഓട്ടിസം തിരിച്ചറിയാം

ആയിരത്തില്‍ ഒന്നോ രണ്ടോ എന്ന കണക്കിലാണ് ഓട്ടിസം കുട്ടികളില്‍ പ്രത്യക്ഷപ്പെടുന്നത്. പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളിലാണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്. സാധാരണ മൂന്നു വയസിനുള്ളില്‍ തന്നെ ഇത് തിരിച്ചറിയാനാകും. ഓട്ടിസമുള്ള കുട്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന ചില പ്രത്യേക ലക്ഷണങ്ങളുണ്ട്.
സാധാരണ കുട്ടികള്‍ സംസാരിക്കുന്ന സമയത്ത് ഓട്ടിസം ബാധിച്ച കുട്ടികള്‍ സംസാരിക്കില്ല.
കുട്ടിക്ക് ഒരു വയസു കഴിഞ്ഞെങ്കിലും ഒരു വാക്കു പോലും സംസാരിക്കാതിരിക്കുന്നത് ഓട്ടിസം ലക്ഷണമാകാം.
സാധാരണ ഒന്നര, രണ്ടു വയസുള്ള കുട്ടികള്‍ മറ്റുള്ളവരെ അനുകരിക്കുന്നതു പതിവാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി പരിസരവും ചുറ്റുപാടുകളുമായി യാതൊരു ബന്ധവും കുട്ടിയുടെ പെരുമാറ്റത്തില്‍ കാണുന്നില്ലെങ്കില്‍ അത് ഓട്ടിസം ലക്ഷണവുമാകാം.
ഓട്ടിസമുള്ള ചില കുട്ടികള്‍ക്ക് കേള്വിക്ക്് പ്രശ്നമുണ്ടാകും.
ഇവര്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിയ്ക്കാന്‍ താല്പര്യം കാണിക്കില്ല.
ഇത്തരം കുട്ടികള്‍ സംസാരിക്കാന്‍ തുടങ്ങിയാലും ചിലപ്പോള്‍ ചോദ്യങ്ങളോടൊന്നും പ്രതികരിച്ചെന്നു വരില്ല. ചോദിക്കുന്നതു തന്നെ അവര്‍ തിരിച്ചു ചോദിച്ചെന്നും വരാം.
ഓട്ടിസമുള്ള കുട്ടികള്‍ ചിലപ്പോള്‍ സംസാരിക്കുന്നത് പരസ്പരബന്ധമില്ലാതെയായിരിക്കും. പറയുന്നതിന് അര്ത്ഥമുണ്ടായില്ലെന്നും വരും.
പറഞ്ഞതു തന്നെ ആവര്‍ത്തിച്ചു പറയുന്നതും ഓട്ടിസമുള്ള കുട്ടികളുടെ പ്രത്യേകതയാണ്.
കുട്ടികളില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കാണുകയാണെങ്കില്‍ അടിയന്തിരശ്രദ്ധ വേണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
