Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
സ്തനവലിപ്പം കുറയ്ക്കണോ?

സ്തനങ്ങള്‍ക്ക് ആവശ്യത്തിലും കവിഞ്ഞ വലിപ്പം പുറംവേദനയ്ക്കും അസ്വാസ്ഥ്യങ്ങള്‍ക്കും കാരണമാകുന്നുണ്ട്. സ്തനവലിപ്പത്തിനു കാരണം പാരമ്പര്യമോ വണ്ണക്കൂടുതലോ ആകാം. ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കൂടുതലാകുന്നതും ഒരു കാരണമാണ്.
സ്തനവലിപ്പം ശസ്ത്രക്രിയയിലൂടെയല്ലാതെ കുറയ്ക്കുവാന്‍ പററിയ മാര്‍ഗങ്ങളുണ്ട്.
കൊഴുപ്പു കലര്‍ന്ന നിരവധി കോശങ്ങള്‍ ഈ ഭാഗത്തുണ്ട്. ഇവയുടെ എണ്ണം കുറയ്ക്കുന്നത് സ്തനവലിപ്പം കുറയ്ക്കുവാന്‍ സഹായിക്കും. വ്യായാമമാണ് ഇതിന് പററിയ മാര്‍ഗം. ഓടുന്നതും കോണിപ്പടികള്‍ കയറുന്നതും നീന്തുന്നതും ഇത്തരം കൊഴുപ്പ് ഒഴിവാക്കും. ഇത് വഴി സ്തനവലിപ്പവും സ്വാഭാവികമായി കുറയും.
പുഷ് അപ് വ്യായാമങ്ങള്‍ സ്തനസൗന്ദര്യത്തിന് പറ്റിയവയാണ്. ഇതുവഴി നെഞ്ചിലേയും തോളിലേയും മസിലുകള്‍ ഉറപ്പുള്ളവയാകും. സ്തനവലിപ്പവും ഇത്തരം വ്യായാമം വഴി കുറയും. ബെഞ്ചില്‍ മലര്‍ന്നു കിടന്ന് ഡംപെല്സ് രണ്ടു കയ്യിലും എടുത്ത് കൈകള്‍ പുറകിലേക്കും മുന്പിലേക്കും ചലിപ്പിക്കുന്നതും നല്ല വ്യായാമമാണ്. നിവര്‍ന്ന് നിന്ന് ഡംപെല്സ് എടുത്ത് കൈകള്‍ അടുപ്പിക്കുന്നതും അകറ്റുന്നതും മറ്റൊരു വ്യായാമമാണ്.
നീന്തുന്നത് സ്തനവലിപ്പം കുറയ്ക്കുവാനും സ്തനങ്ങള്‍ക്ക് നല്ല ആകൃതി നല്കുവാനുമുള്ള മാര്‍ഗങ്ങളാണ്. മലര്‍ന്നു കിടന്ന് പുറകിലേക്ക് നീന്തുന്നതും (ബാക്ക് സ്ട്രോക്ക്) സാധാരണ രീതിയില്‍ മുന്‍പിലേക്ക് നീന്തുന്നതും നെഞ്ചിലേയും ചുമലിലേയും മസിലുകളെ ഉറപ്പുള്ളതാക്കുകയും കൊഴുപ്പു കുറയ്ക്കുകയും ചെയ്യും. ഇതുമൂലം സ്തനവലിപ്പിവും സ്വാഭാവികമായി കുറയും.
ദിവസവും അരമണിക്കൂര്‍ വീതം ജോഗിംങ്ങ് ചെയ്യുന്നത് സ്തനവലിപ്പം കുറയ്ക്കും.
ആവശ്യത്തിന് ഇറുക്കമുള്ള ബ്രാ ഉപയോഗിക്കുന്നതും കൊഴുപ്പു കുറഞ്ഞ ഭക്ഷണം കഴിക്കുന്നതും സ്തവലിപ്പം കുറയ്ക്കുവാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
