Latest Updates
-
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം! -
ഒക്ടോബർ 9: ഇന്നത്തെ ബ്രഹ്മയോഗവും സർവാർത്ഥ സിദ്ധിയും; ശുഭകാര്യങ്ങൾക്ക് മുൻപ് ഈ സമയം ശ്രദ്ധിക്കൂ
ആര്‍ത്തവ ക്രമക്കേടുകള്‍, കാരണങ്ങള്‍

ചിലപ്പോള്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ ക്രമക്കേടുകള്‍ അനുഭവപ്പെടുന്നതും സാധാരണം. പ്രധാനമായും ഇതിന് വഴിയൊരുക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയൂ.
സാധാരണ 28 ദിവസമാണ് ആര്‍ത്തവചക്രം. ഇതില്‍ രണ്ടു മുതല്‍ ഏഴു ദിവസങ്ങള്‍ വരെ വ്യത്യാസങ്ങളുണ്ടാകുന്നതും സാധാരണം. 60-100 മില്ലി രക്തമാണ് ഈ സമയത്ത് ശരീരത്തില്‍ നിന്നും നഷ്ടപ്പെടുക. ഈ രണ്ടു കാര്യങ്ങളില്‍ അസ്വഭാവികതയുണ്ടാകുന്നത് ആര്‍ത്തവ ക്രമക്കേടായി കണക്കാക്കാം.
മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ ആര്‍ത്തവം വൈകുന്നതോ ഇല്ലാതിരിക്കുന്നതോ ആയ അവസ്ഥ പ്രധാനമായും ഗര്‍ഭധാരണത്തെയാണ് കാണിക്കുന്നത്. മെനോപോസ് അടുത്തവരിലും ഈ അവസ്ഥ കാണാറുണ്ട്. പ്രസവശേഷം കുട്ടിയെ മുലയൂട്ടുന്ന സമയത്തും മിക്കവാറും സ്ത്രീകളില്‍ ആര്ത്തവമുണ്ടാകാറില്ല.
മെന്‍സസ് ആകാനുള്ള ദിവസം കഴിഞ്ഞ് ഒന്നോ രണ്ടോ ആഴ്ചക്കു ശേഷം ബ്ലീഡിംഗ് ഉണ്ടാകുകയാണെങ്കില്‍ ഇത് അബോര്ഷന് ലക്ഷണമായും കാണേണ്ടതുണ്ട്.
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരിലും ചിലപ്പോള്‍ ആര്‍ത്തവക്രമക്കേടുകള്‍ കാണാറുണ്ട്. പ്രത്യേകിച്ച് ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരില്‍ ഗുളിക നിര്‍ത്തിയാല്‍ ചിലപ്പോള്‍ അല്പനാളത്തേക്ക് ആര്‍ത്തവം വരാത്ത അവസ്ഥയുണ്ടാകും. ഇത് ഗര്‍ഭധാരണവുമായി ബന്ധപ്പെടുത്താനാവില്ല.
ശരീരഭാരത്തിലുണ്ടാകുന്ന വ്യത്യാസങ്ങളും ചിലപ്പോള്‍ മെന്‍സസ് പ്രശ്നങ്ങളുണ്ടാക്കാം. പെട്ടെന്ന് ശരീരഭാരം കൂടുന്നതും കുറയുന്നതും ചിലപ്പോള്‍ ആര്ത്തവക്രമക്കേടുകളുണ്ടാക്കാം. ഇവരില്‍ ആര്‍ത്തവം വരാതെയുമിരിക്കാം.
പോളിസിസ്റ്റിക് ഓവറി പോലുള്ള പ്രശ്നങ്ങള്‍ ആര്‍ത്തവക്രമക്കേടുകള്‍ വരാനുള്ള മറ്റു ചില കാരണങ്ങളാണ്.
ടെന്‍ഷന്‍, സ്ട്രെസ് തുടങ്ങിയ കാരണങ്ങളും ചിലപ്പോള്‍ ആര്‍ത്തവക്രമക്കേടുകള്‍ക്ക് കാരണമായേക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
