Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
മദ്യപിച്ച് കൊഴുപ്പു കൂട്ടാതിരിക്കാം

മദ്യം തെരഞ്ഞെടുക്കുമ്പോള്‍ അതിലെ കാലറി നോക്കി തെരഞ്ഞെടുക്കുക. കുറഞ്ഞ കാലറിയുള്ള മദ്യങ്ങളുണ്ട്. ഇവ മിക്സ് ചെയ്യേണ്ട രീതിയും പ്രധാനം. ഉദാഹരണത്തിന് വൈറ്റ് റം സോഡയുടെ കൂടെ കൂട്ടിച്ചേര്‍ത്തു കഴിയ്ച്ചു നോക്കൂ, ഇത് കൊഴുപ്പു കൂട്ടില്ല.
അമിതമായി മദ്യപിക്കരുത്. അല്പം മാത്രം വൈന്‍, ഷാംപെയ്ന്‍, ഒരു പെഗ് മാത്രം വിസ്കി, ബ്രാണ്ടി തുടങ്ങി അളവ് നിജപ്പെടുത്തണം. ഗ്ലാസ് ഒരു തവണ കാലിയാവാതെ വീണ്ടും നിറയ്ക്കരുത്. ഇത് മദ്യത്തിന്റെ അളവ് കൂട്ടുന്ന ഒരു ഏര്‍പ്പാടാണ്. ബിയര്‍ കുടിയ്ക്കുമ്പോള്‍ ലൈറ്റ് ബിയര്‍ തെരഞ്ഞെടുക്കുക. ക്രീം ചേര്‍ത്തുള്ള തരം മദ്യപാനം ഒഴിവാക്കുക.
മദ്യത്തിനൊപ്പം ഭക്ഷണവും കഴിയ്ക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ കൂടുതല്‍ മദ്യപിക്കാനുള്ള പ്രവണതയുണ്ടാകും. ആരോഗ്യം പോകുമെന്നു മാത്രമല്ലാ, വയറിലും മറ്റും കൊഴുപ്പ് അടിഞ്ഞു കൂടുകയും ചെയ്യും. ചിലരുണ്ട്, മദ്യപിച്ചാല്‍ ഭക്ഷണം കഴിയ്ക്കാന്‍ സാധിക്കാത്തവര്‍. ഇങ്ങനെയുള്ളവര്‍ മദ്യപിക്കുന്നതിന് മുന്‍പു തന്നെ ഭക്ഷണം കഴിയ്ക്കണം.
മദ്യപിക്കുന്നതിനിടയില്‍ കഴിയ്ക്കുന്ന ഭക്ഷണവും മിക്കവാറും കൊഴുപ്പുള്ളവ തന്നെയായാരിക്കും. വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കുന്നതായിരിക്കും നല്ലത്. പകരം നട്്സോ ബേക്ക്, ഗ്രില്‍ ചെയ്തവയോ കഴിയ്ക്കാം. മദ്യവും ഒപ്പം വറുത്തതും കൂടിയായാല്‍ കൊഴുപ്പ് ഇരട്ടിയാകും.
മദ്യപിച്ച് അടുത്ത ദിവസം രാവിലെ ഹാങ് ഓവര്‍ കാരണം ബുദ്ധിമുട്ടുന്നവരുണ്ട്. ചിലര്‍ക്ക് ഭക്ഷണം പോലും കഴിയ്ക്കാന്‍ തോന്നില്ലെന്നു വരും. ഹാങ് ഓവര്‍ മാറാനുള്ള നല്ലൊരു വഴിയാണ് മുട്ട സ്ക്രാമ്പിള്‍ ചെയ്ത് കഴിയ്ക്കുന്നത്. മുട്ടയിലെ സിസ്റ്റീന്‍ കരളില്‍ മദ്യപാനം മൂലം അടിഞ്ഞു കൂടുന്ന രാസവസ്തുക്കള്‍ നീക്കം ചെയ്യും. പാല്, തൈര്, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയും കഴിയ്ക്കാം. ഇതും ക്ഷീണമകറ്റും. തലവേദന മാറ്റുകയും ചെയ്യും. ധാരാളം വെള്ളം കുടിയ്ക്കാനും മറക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
