Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
സ്ത്രീകളിലെ വെള്ളപോക്ക്

സാധാരണ ഗതിയില്‍ സ്ത്രീയുടെ വജൈനയില്‍ നിന്നും ഡിസ്ചാര്‍ജ് ഉണ്ടാകും. ഇതിന്റെ അളവ് കൂടുമ്പോഴാണ് ഇത് വെള്ളപോക്ക് എന്ന അവസ്ഥയിലെത്തുന്നത്.
ഡിസ്ചാര്‍ജ് വളരെ കൂടുതലായായി അനുഭവപ്പെടുക, വെള്ളനിറത്തിലല്ലാതെ, നിറ വ്യത്യാസത്തോടു കൂടി കാണപ്പെടുക, ചൊറിച്ചില്‍ അനുഭവപ്പെടുക തുടങ്ങിയ അവസ്ഥകളുണ്ടാകുമ്പോള്‍ ഇത് വെള്ളപോക്കാണെന്ന് സംശയിക്കാം.
ഇതിന് പലവിധ കാരണങ്ങളുമുണ്ടാകാം. സ്ത്രീ ജനനേന്ദ്രിയത്തിലുണ്ടാകുന്ന ഫംഗസ് ബാധ വെള്ളപോക്കിന് കാരണമാകാം. ഇത്തരം അവസ്ഥയില്‍ ചൊറിച്ചിലും അനുഭവപ്പെടും.
വൃത്തിഹീനമായ സാഹചര്യങ്ങളും വെള്ളപോക്കിന് കാരണമാകാറുണ്ട്. പൊതുടോയ്ലറ്റുകള് ഉപയോഗിക്കുന്നതും സാനിറ്ററി നാപ്കിനുകള്‍ വേണ്ട സമയത്ത് മാറ്റാത്തതും കാരണങ്ങളാണ്.
ക്ഷയം, വിളര്‍ച്ച തുടങ്ങിയ രോഗങ്ങളും വെള്ളപോക്കിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വളരെ അപൂര്‍വമായെങ്കിലും ടെന്‍ഷനും സ്ട്രെസും വെള്ളപോക്കിന് കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്.
ഗര്‍ഭാശയ ഗളത്തിലെ പ്രശ്നങ്ങളും ആരോഗ്യകരമല്ലാത്ത സെക്സും ചിലപ്പോള്‍ വെള്ളപോക്കിന് കാരണമാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
