Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
കിഡ്നി സ്റ്റോണ്‍ മാറാന്‍ വാഴപ്പിണ്ടി

കല്ലിന്റെ വലുപ്പം 5 മില്ലീമീറ്ററില്‍ കുറവാണെങ്കില്‍ ഇത് അലിയിച്ചു കളയാന്‍ ചെയ്യാവുന്ന വീട്ടുവൈദ്യങ്ങളുണ്ട്. എന്നാല്‍ കല്ലിന്റെ വലിപ്പം ഇതില്‍ കൂടുതലാണെങ്കില്‍ ലാപ്രോസ്കോപി വഴി ഒഴിവാക്കുകയോ മരുന്നകളുടെ സഹായത്തോടെ അലിയിച്ചു കളയുകയോ ചെയ്യണം.
കിഡ്നി സ്റ്റോണ്‍ വരുന്നതിനുള്ള ഒരു പ്രധാന കാരണം ആവശ്യത്തിന് വെള്ളം കുടിയ്ക്കാത്തതാണ്. ദിവസവും അഞ്ചു മുതല്‍ ആറു ലിറ്റര്‍ വരെ വെള്ളം കുടിയ്ക്കുന്നത് കിഡ്നി സ്റ്റോണ്‍ വരാതിരിക്കാനും ഈ പ്രശ്നം അകറ്റാനും സഹായിക്കും.
ഉലുവ രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു കുതിര്‍ത്തി ആ വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുക. കിഡ്നിയിലെ കല്ല് മാറുകയും ചെയ്യും, ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ അകലുകയും ചെയ്യും.
വാഴപ്പിണ്ടി വേവിച്ചു കഴിയ്ക്കുന്നത് ഈ രോഗത്തിനുള്ള പ്രതിവിധിയാണ്. വേവിച്ചു കഴിയ്ക്കുമ്പോള്‍ വേറെ വെള്ളം ചേര്‍ക്കാതെ ശ്രദ്ധിക്കണം. വാഴപ്പിണ്ടിയില്‍ തന്നെ വേണ്ടുവോളം വെള്ളമുണ്ട്. ഇതിലെ നാരുകളാണ് കിഡ്നി സ്റ്റോണ്‍ മാറാന്‍ സഹായിക്കുന്നത്.
സെലറി, മല്ലിയില എന്നിവയും കിഡ്നി സ്റ്റോണിനുള്ള പരിഹാരമാര്‍ഗങ്ങളാണ്. ഇവ കറികളിലും മറ്റും ചേര്‍ത്ത് ഉപയോഗിക്കാം. ഇവ വെള്ളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം അരിച്ചു കുടിയ്ക്കുന്നതും നല്ലൊരു പരിഹാരമാര്‍ഗമാണ്.
എന്നാല്‍ രോഗം കൂടുതലായാല്‍ വൈദ്യസഹായം തേടേണ്ടതായി തന്നെ വരും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
