Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
വേനല്‍ തടി കുറയ്ക്കും

തണുപ്പു കാലത്ത് അന്തരീക്ഷവും ശരീരവും വരണ്ടു പോകുന്ന സമയം കൂടിയാണ്. ഇതുണ്ടാവാതിരിക്കാന്‍ ശരീരം അല്പം വെള്ളം ശരീരത്തില്‍ കാത്തു വയ്ക്കും. ഇത് അല്പം തടി കൂട്ടുകയും ചെയ്യും. വാട്ടര്‍ വെയ്റ്റെന്നാണ് ഇത് അറിയപ്പെടുന്നത്.
വേനലില്‍ വെള്ളം കൂടുതല്‍ കുടിയ്ക്കുമെങ്കിലും ഇത് വിയര്‍പ്പായി മാറും. ശരീരത്തില്‍ വാട്ടര്‍ വെയ്റ്റ് ഉണ്ടാവുകയുമില്ല.
തണുപ്പില്‍ വിശപ്പ് കൂടുതല്‍ തോന്നുന്നത് സ്വാഭാവികമാണ്. ഇത് കൂടുതല്‍ കഴിയ്ക്കാന്‍ പ്രേരിപ്പിക്കും. ഇത് വണ്ണം കൂട്ടുകയും ചെയ്യും. എന്നാല്‍ വേനല്‍ക്കാലത്ത് വിശപ്പു കുറയും. ഭക്ഷണം കഴിയ്ക്കുന്നതും കുറയും. ഇത് ശരീരഭാരം കുറയ്ക്കും.
ചൂടുകാലത്ത് പ്രധാനമായ ഫ്രൂട്സ്, പച്ചക്കറികള്‍, തൈര് തുടങ്ങിയവ കൊഴുപ്പില്ലാത്ത ഭക്ഷണങ്ങളാണ്. ഇവ കഴിയ്ക്കുമ്പോള്‍ തടി കൂടുമെന്ന ഭയവും വേണ്ട. നേരെ മറിച്ച് തണുപ്പുകാലത്ത് ശരീരത്തിന് ചൂട് ആവശ്യമാണ്. ഇറച്ചിവിഭവങ്ങള്‍ കഴിയ്ക്കേണ്ട സമയം. ഇത് തടി കൂട്ടുകയും ചെയ്യും.
ചൂടുകാലത്ത് ദാഹം കൂടുതല്‍ തോന്നും. വെള്ളം കൂടുതല്‍ കുടിയ്ക്കും. ഇതും ഭക്ഷണം കുറയ്ക്കാന്‍ സഹായിക്കും. വെള്ളം കൂടുതല്‍ കുടിയ്ക്കുന്നത് ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുന്നതിന് സഹായിക്കും. ഇതോടെ ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തിക്കും. കൊഴുപ്പു കളയുന്നതിന് ഇതും സഹായകമാകും.
തണുപ്പു കാലത്ത് എവിടെയെങ്കിലും ചുരുണ്ടുകൂടി മടി പിടിച്ചിരിക്കാനുള്ള തോന്നല്‍ കൂടുതലാണ്. വ്യായാമം ചെയ്യാന്‍ താല്പര്യമുണ്ടായെന്നു വരില്ല. എന്നാല്‍ തണുപ്പു വരുത്തുന്ന മടി വേനലിലുണ്ടാകില്ല. വ്യായാമം ചെയ്യുമ്പോള്‍ ശരീരഭാരം കുറയും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
