Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
30കളിലും സൗന്ദര്യം കാക്കാം, ഭക്ഷണത്തിലൂടെ

രക്തത്തുടിപ്പ് ആരോഗ്യമുള്ള ചര്‍മത്തിന്റെ ലക്ഷണമാണ്. സ്ത്രീയെ സംബന്ധിച്ചിടത്തോളം ഓരോ മാസവും ആര്‍ത്തവത്തിലൂടെ ശരീരത്തില്‍ നിന്ന് രക്തം നഷ്ടപ്പെടുന്നുണ്ട്. ഇതു കൊണ്ടു തന്നെ ഇരുമ്പടങ്ങിയ ഭക്ഷണസാധനങ്ങള്‍ വളരെ പ്രധാനം. വിളര്‍ച്ച തടയാനും മുടി കൊഴിയാതിരിക്കാനും ഇത് പ്രധാനമാണ്. ഇലക്കറികള്‍ ഇരുമ്പിന്റെ പ്രധാന ഉറവിടമാണ്.
ഇതിന് പുറമെ ബീന്‍സ്, ശതാവരി എന്നിവയും ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ്. ട്യൂണ എന്ന മത്സ്യം, കരള്‍ തുടങ്ങിയ മാംസഭക്ഷണങ്ങളിലും ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.
കാല്‍സ്യം സ്ത്രീകള്‍ക്ക് പ്രധാനമാണ്. പ്രത്യേകിച്ചും മെനോപോസിനോട് അനുബന്ധിച്ച് ഓസ്റ്റിയോപെറോസിസ് അഥവാ എല്ലുതേയ്മാനം എന്ന രോഗത്തിന് സാധ്യത കൂടുതലായതിനാല്‍. എല്ലുകളുടെ ബലത്തിന് ഇത് അത്യാവശ്യം. പാലുല്പന്നങ്ങള്, ചെറിയ ഇനം മത്സ്യങ്ങള്‍ എന്നിവ കാല്‍സ്യം ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളാണ്.
നല്ല ഫാറ്റും ഈ പ്രായത്തിലുള്ള സ്ത്രീകള്‍ കഴിയ്ക്കണം. മോണോ സാച്വറേറ്റഡ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ബിപി കുറയ്ക്കുന്നതിനും ഇത് സഹായിക്കും.
മുപ്പതു കടന്ന സ്ത്രീകള്‍ ഫലവര്‍ഗങ്ങള്‍ പതിവാക്കണം. ചര്‍മത്തിന് ചെറുപ്പം നല്കാന് ഫലങ്ങള്‍, പ്രത്യേകിച്ചും ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഫലവര്‍ഗങ്ങള്‍ സഹായിക്കും. വിശപ്പു മാറ്റാനും ക്ഷീണം അകറ്റാനും ഇത്തരം ഫലങ്ങള്‍ തന്നെയാണ് ഏറ്റവും ഗുണം ചെയ്യുക.
ഭക്ഷണം നന്നായാല്‍ തന്നെ പാതി സൗന്ദര്യസംരക്ഷണമായി എന്നു പറയാം. ഇതോടൊപ്പം ചിട്ടയായ വ്യായാമം കൂടിയുണ്ടെങ്കില്‍ മുപ്പതുകളിലല്ലാ, 50 കഴിഞ്ഞാലും സൗന്ദര്യം കാത്തു രക്ഷിക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
