Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ലൈംഗിക ആരോഗ്യം, സ്ത്രീകളില്‍

ലൈംഗികബന്ധത്തിലൂടെ പങ്കാളിയില്‍ നിന്ന് രോഗങ്ങള്‍ പകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ഒന്നില്‍ കൂടുതല്‍ ആളുകളുമായി സെക്സിലേര്പ്പെടുന്നവരാണെങ്കില്. ഇത്തരം സാഹചര്യങ്ങളാണ് എച്ച്ഐവി, എച്ച്പിവി തുടങ്ങിയ രോഗങ്ങള്‍ പകരാന്‍ സാധ്യത കൂടുതലുള്ളത്. കോണ്ടംസ് ഉപയോഗിക്കുവാന്‍ പങ്കാളിയെ പ്രേരിപ്പിക്കുകയെന്നതാണ് ഇവിടെ ചെയ്യാവുന്ന കാര്യം. ഗര്‍ഭനിരോധനത്തിന് മാത്രമല്ലാ, ലൈംഗികരോഗങ്ങള്‍ പകരാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം കൂടിയാണ് ഇത്.
സെക്സിലേര്പ്പെടുന്ന സ്ത്രീകള്‍ക്ക് എളുപ്പം വരാന്‍ സാധ്യതയുള്ള രോഗങ്ങളിലൊന്നാണ് യൂറിനറി ഇന്ഫെക്ഷന്. ആദ്യമായി സെക്സിലേര്പ്പെടുന്ന സ്ത്രീകള്‍ക്ക് ഇതു വരാന്‍ സാധ്യത ഏറെയാണ്. ഹണിമൂണ്‍ സിസ്റ്റിറ്റിസ് എന്നും ഇത് അറിയപ്പെടുന്നു. ലൈംഗികബന്ധം യൂറിനറി ബ്ലാഡറിന് ഉണ്ടാക്കുന്ന മുറിവാണ് ഇതിന് കാരണമാകുന്നത്. ധാരാളം വെള്ളം കുടിയ്ക്കുക, ലൈംഗിക അവയവങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവ യൂറിനറി ഇന്ഫെക്ഷന് വരാതിരിക്കാന്‍ സഹായിക്കുന്ന മുന്‍കരുതലുകളാണ്.
സ്വിമ്മിംഗ് പൂളുകള്‍, പൊതു ടോയ്ലറ്റുകള് തുടങ്ങിയവ വഴിയും സ്ത്രീകള്‍ക്ക് ഇത്തരം അണുബാധകള്‍ക്കുള്ള സാധ്യത കൂടുതലാണ്. പരമാവധി വൃത്തി പുലര്‍ത്തുകയാണ് ഇത്തരം രോഗങ്ങള്‍ വരാതിരിക്കാനുള്ള വഴി.
ഇന്നത്തെ കാലത്ത് ബ്രെസറ്റ് ക്യാന്‍സര്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിവ സ്ത്രീകളുടെ ലൈംഗിക ആരോഗ്യത്തെ തന്നെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളാണ്. ഇവ നേരത്തെ തന്നെ കണ്ടെത്തുകയാണ് പരിഹാരവും. ബ്രെസ്റ്റ് ക്യാന്‍സര്‍ കണ്ടെത്താനുള്ള മാമോഗ്രഫിയും സെര്‍വികല്‍ ക്യാന്‍സര്‍ കണ്ടെത്താനുള്ള പാപ്സ്മിയര്‍ ടെസ്റ്റും 35 വയസു കഴിഞ്ഞ സ്ത്രീകള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
