Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഗര്‍ഭനിരോധന ഗുളിക തടി കൂട്ടുമോ?

എന്നാല്‍ ഗര്‍ഭനിരോധന ഗുളികകളും വണ്ണവുമായി കാര്യമായ ബന്ധമൊന്നുമില്ലെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ചെറിയൊരു തോതില്‍, അതായത് രണ്ടു കിലോയേക്കാള്‍ കുറവ് തൂക്കവര്ദ്ധനവ് വന്നേക്കാം. അതും ചില സ്ത്രീകളില്‍ മാത്രം. ഇത് ഗുളികകളില്‍ അടങ്ങിയിരിക്കുന്ന ഈസ്ട്രജന്, പ്രൊജസ്ടിന് എന്നീ രണ്ടു ഹോര്‍മോണുകള്‍ കാരണമാണ്. ഇവ ശരീരത്തില്‍ വെള്ളം കെട്ടിനില്ക്കാന് ഇട വരുത്തുന്നു. ഇതാണ് വണ്ണം കൂടുന്നതായി തോന്നുന്നത്.
ഇത്തരം തടി താല്‍ക്കാലികം മാത്രമാണ്. ഈ ഗുളികകളുടെ ഉപയോഗം നിര്‍ത്തിയാല്‍ വര്‍ദ്ധിച്ച ശരീരഭാരം താനെ കുറയുകയും ചെയ്യും. പ്രൊജസ്ടിന് ചിലരില്‍ വിശപ്പു കൂടാന്‍ ഇടയാക്കുന്നു. ഇത് വളരെ ചുരുക്കം ചിലരില്‍ തടി പോകാതിരിക്കാന്‍ കാരണമാവുകയും ചെയ്യും. കാരണം ഭക്ഷണം കഴിച്ചുണ്ടാകുന്ന തടി വ്യായാമം കൊണ്ടും ഭക്ഷണനിയന്ത്രണം കൊണ്ടും മാത്രമെ കുറയുകയുള്ളൂ.
ചില സ്ത്രീകളില്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഡിപ്രഷന് ഇട വരുത്തുന്നുണ്ട്. ഡിപ്രഷന് വരുമ്പോള്‍ ചിലര്‍ സ്വാഭാവികമായും തടിയ്ക്കും. ഇത്തരം കേസുകളിലും ഗര്‍ഭനിരോധന ഗുളികകള്‍ പരോക്ഷമായി വണ്ണം കൂടുന്നതിന് കാരണമാകുന്നെന്നു പറയാം.
എന്നാല്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിയ്ക്കുന്നത് നേരിട്ട് തടി വര്‍ദ്ധിക്കാന്‍ കാരണമാകുന്നില്ലെന്നതാണ് പഠനങ്ങള്‍ കാണിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
