Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ജങ്ക് ഫുഡ് കഴിച്ചാല്‍ ഡിപ്രഷന്

കൂടുതല്‍ ജങ്ക് ഫുഡ് കഴിയ്ക്കുന്നത് ഡിപ്രഷന്, അല്‍ഷീമേഴ്സ് തുടങ്ങിയ അവസ്ഥകള്‍ വരുത്തി വയ്ക്കുന്നുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ തലച്ചോറിലെ ന്യൂറോട്രാന്‍സ്മിറ്റേഴ്സിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയാണ് ചെയ്യുന്നത്. തലച്ചോറിലേക്കുന്ന രക്തപ്രവാഹത്തെയും ശരിയായ ഹോര്‍മോണ്‍ ഉല്പദാനത്തെയും ഇത്തരം ഭക്ഷണം ബാധിക്കുന്നു.
ഇത്തരം ഭക്ഷണങ്ങള്‍ ബയോകെമിക്കല്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായി വൈകാരിക ക്ഷോഭമുണ്ടാകുകയും ചെയ്യും. കുട്ടികളിലെ ഇത്തരം പ്രശ്നങ്ങള്‍ ഭാവിയില്‍ വലിയ ദോഷങ്ങളുണ്ടാക്കും.
ജങ്ക് ഫുഡ് കഴിയ്ക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഒമേഗ ത്രീ ഫാറ്റി ആസിഡ് ലഭിക്കാതിരിക്കുന്നു. ഇത് ബ്ലഡ് ഷുഗര്‍ വ്യതിയാനത്തിനും ഉത്കണ്ഠ, ക്ഷീണം തുടങ്ങിയവ വരുത്തും. അമിതമായ ഉത്കണ്ഠ മാനസിക നിലയെ തന്നെ തകിടം മറിയ്ക്കുകയും ചെയ്യും.
ജങ്ക് ഫുഡില്‍ അനാരോഗ്യകരമായ കൊഴുപ്പ്, കൃത്രിമ നിറങ്ങള്‍, സ്വാദിനുള്ള കൃത്രിമ വസ്തുക്കള്‍ എന്നിവ ചേര്‍ത്തിട്ടുണ്ട്. ഇവ ഹോര്‍മോണുകളുടെ ശരിയായ പ്രവര്‍ത്തനത്തെ ബാധിക്കും. നല്ല മാനസിക ആരോഗ്യത്തിന് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം അത്യാവശ്യമാണ്.
കഴിവതും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതാണ് മാനസിക ആരോഗ്യത്തിനും ഒപ്പം ശാരീരിക ആരോഗ്യത്തിനും നല്ലതെന്ന കാര്യം ഓര്‍ത്തു വയ്ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
