Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മധുരത്തോടുള്ള ആര്‍ത്തി നിയന്ത്രിക്കാം

വിശപ്പില്ലാത്ത സമയമാണെങ്കിലും ചിലപ്പോള്‍ മധുരത്തോട് ആര്‍ത്തി തോന്നും. ചിലര്‍ക്കിത് പാരമ്പര്യമായി ഉണ്ടാകുന്ന അവസ്ഥയാകും. ഭക്ഷണം കഴിഞ്ഞാല്‍ മധുരം കഴിച്ചേ തീരൂ എന്നുള്ളവരുണ്ടായിരിക്കും. ഇതും ഒരു പരിധി വരെ മധുരത്തോടുള്ള ആര്‍ത്തി വരുത്തി വയ്ക്കും. മധുരം കഴിച്ചാല്‍ തലച്ചോറില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ഹോര്‍മോണുണ്ട്. ഈ ഹോര്‍മോണ്‍ നല്ല ഉന്മേഷവും സന്തോഷവും തോന്നാന്‍ സഹായിക്കും. അങ്ങനെ നിങ്ങള്‍ പോലുമറിയാതെ നിങ്ങള്‍ മധുരത്തിന് അടിമയായി തീരുന്നു.
കാരണങ്ങളെന്തൊക്കെയായാലും മധുരപ്രിയം ആരോഗ്യത്തിന് ദോഷമെ വരുത്തിവയ്ക്കൂ. പ്രമേഹം, കൊഴുപ്പ്, അമിതവണ്ണം തുടങ്ങി നീണ്ട ലിസ്റ്റു തന്നെ മധുരപ്രിയം കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ക്കു നിരത്താം.
മധുരാര്ത്തി നിയന്ത്രിക്കാന്‍ പല മാര്‍ഗങ്ങളുമുണ്ട്. വ്യായാമം ഇതിന് ഒരു ഉപാധിയാണത്രെ. നടക്കുന്നതോ യോഗ പോലുള്ള വ്യായാമങ്ങള്‍ അഭ്യസിക്കുന്നതോ മൂഡു ശരിയാക്കാന്‍ സഹായിക്കും. മൂഡു നന്നാക്കാന്‍ വേണ്ടി മധുരം കഴിയ്ക്കാനുള്ള ത്വര കുറയുകയും ചെയ്യും.
ഇഷ്ടമുള്ള ഒരു ഭക്ഷണം പൂര്‍ണമായും ഉപേക്ഷിച്ചാല്‍ അതിനോട് ആര്‍ത്തി തോന്നുന്നത് ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. അതുകൊണ്ട് മധുരം ഇഷ്ടമുള്ളവര്‍ ഇത് പൂര്‍ണമായും ഉപേക്ഷിക്കാതെ അല്പാല്മായി കുറച്ചു കൊണ്ടുവരിക.
മധുരം കഴിയ്ക്കണമെന്ന് നിര്‍ബന്ധമുള്ളവരാണെങ്കില്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കാം. ഫലവര്‍ഗങ്ങള്‍ മിക്കവയും മധുരം അടങ്ങിയവയാണ്. ഭക്ഷണത്തിന് ശേഷം മധുരം വേണമെന്നുണ്ടെങ്കില്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കാം. മധുരവുമാകും, ആരോഗ്യത്തിനും ദോഷം വരില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
