Latest Updates
-
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ്
വേഗത്തില്‍ വണ്ണം കുറയ്ക്കാം

വെള്ളം കുടിയ്ക്കാന്‍ പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ല. ശരീരത്തിലെ മാലിന്യങ്ങളെല്ലാം വൃത്തിയാക്കുവാന്‍ വെള്ളം സഹായിക്കും. ഇങ്ങനെ വൃത്തിയാക്കുമ്പോള്‍ ശരീരത്തിലെ കൊഴുപ്പും നീങ്ങും. അങ്ങനെ വെള്ളം കുടിയ്ക്കുന്നത് വഴി തടി കുറയും.
വിശപ്പിന് മാത്രം ഭക്ഷണം കഴിയ്ക്കുക. വയറുമുട്ടെ കഴിക്കാതിരിക്കുക. ദിവസവും മൂന്നുനേരം വയറുനിറയെ ഭക്ഷണം കഴിയ്ക്കുന്ന ശീലമാണ് മിക്കവാറും പേര്‍ക്കുള്ളത്. ഇത് രണ്ടുനേരമായി ചുരുക്കുക. ഭക്ഷണത്തില്‍ ധാന്യം, മുട്ട, പാല്, പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക. ഇടയ്ക്ക് വിശപ്പു തോന്നുമ്പോള്‍ പച്ചകറി സാലഡോ പഴങ്ങളോ കഴിയ്ക്കാം. അല്ലെങ്കില്‍ പഞ്ചസാര ചേര്‍ക്കാതെ ജ്യൂസോ ഗ്രീന്‍ ടീയോ കുടിയ്്ക്കാം. ഭക്ഷണം കുറച്ച് പകരം വറുത്ത സാധനങ്ങള്‍ കഴിച്ചാല്‍ ഫലമുണ്ടാകില്ല.
ഗ്യാസുണ്ടാകുന്ന ഭക്ഷണസാധനങ്ങള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. കിഴങ്ങുവര്‍ഗങ്ങള്‍, മദ്യം തുടങ്ങിയവ ഗ്യാസുണ്ടാക്കും. ഇത് വയര്‍ വീര്‍ത്തിരിക്കാന്‍ കാരണമാകുകയും ചെയ്യും.
സമയാസമയത്ത് ഭക്ഷണം കഴിയ്ക്കുന്നത് വണ്ണം കൂടാതിരിക്കാന്‍ പ്രധാനമാണ്. സമയത്ത് ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ ശരീരം അതോട് ചേര്‍ന്നു പോകുകയും അതാത് സമയങ്ങളില്‍ ദഹനരസം പുറപ്പെടുവിക്കുകയും ചെയ്യും. സമയം തെറ്റിയുള്ള ഭക്ഷണം പൊണ്ണത്തടിക്ക് കാരണമായി ഡോക്ടര്‍മാര്‍ പറയാറുണ്ട്. ഇത് ദഹനപ്രശ്നങ്ങളും ഉണ്ടാക്കും. രാത്രി കിടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിക്കണം. എന്നാലേ ദഹിക്കുകയുള്ളൂ. ഇത് സുഖമായി ഉറങ്ങുവാനും സഹായിക്കും. ഉറക്കം ശരിയാവാതിരിക്കുന്നതും ചിലരില്‍ തൂക്കം വര്‍ദ്ധിപ്പിക്കും.
എളുപ്പം, വണ്ണം, വെള്ളം, ഭക്ഷണം, ഗ്യാസ്, വിശപ്പ്, ധാന്യം, മുട്ട, പാല്, പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, മദ്യം
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
