Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മസില് വേണമെങ്കില്‍ ഇവ ഒഴിവാക്കൂ

പായ്ക്കറ്റ് ഭക്ഷണങ്ങള്‍ മസിലിന് തടസം നില്ക്കുന്ന ഭക്ഷണങ്ങളാണെന്നു പറയാം. ഇവയില്‍ കൊഴുപ്പു കൂടുതലായിരിക്കും. കൂടാതെ പഞ്ചസാര, ഉപ്പ് തുടങ്ങിയ പദാര്‍ത്ഥങ്ങളും ഇതില്‍ കൂടുതലായിരിക്കും. ഐസ്ക്രീം, കോള പോലുള്ള പാനീയങ്ങള്‍, ബിസ്ക്കറ്റുകള്‍ എന്നിവ ഇതില്‍ പെടുന്നു. ഇത്തരം ഭക്ഷണങ്ങള്‍ ശരീരത്തിലെ ഹോര്‍മോണ്‍ ബാലന്‍സ് തെറ്റിക്കും. ഇതു കൊണ്ട് ശരീരത്തില്‍ കൂടുതല്‍ അഡിപോസ് ടിഷ്യൂ അടിഞ്ഞുകൂടുകയും ചെയ്യും. അമിത വണ്ണത്തിനാണ് ഇത് വഴിയൊരുക്കുക.
സാധാരണ ഗതിയില്‍ ജിമ്മില്‍ പോയി വ്യായാമം ചെയ്യുന്നവരോട് കാര്‍ബോഹൈഡ്രേറ്റ് കലര്‍ന്ന ഭക്ഷണസാധനങ്ങള്‍ കഴിയ്ക്കുവാന്‍ പറയാറുണ്ട്. അരി, ഉരുളക്കിഴങ്ങ്, ബ്രെഡ് തുടങ്ങിയവ ഇത്തരം ഭക്ഷണങ്ങളാണ്. എന്നാല്‍ ഇവ ശരിയായ രീതിയിലല്ലാ, പാചകം ചെയ്യുന്നതെങ്കില്‍ കൊഴുപ്പിന് ഇടയാക്കും. ഉരുളക്കിഴങ്ങും അരിയും വേവിച്ചും കഴിയ്ക്കാം. എന്നാല്‍ ഇതിന് പകരം ഫ്രൈഡ് റൈസ്, പൊട്ടെറ്റോ ചിപ്സ, ഫിംഗര്‍ ചിപ്സ് എന്നിവ കൊഴുപ്പടിയാനാണ് ഇടയാക്കുക.
ഇതുപോലെയാണ് ജ്യൂസുകളുടേയും കാര്യം. ഫ്രഷ് ജ്യൂസ് മസിലിന് നല്ലതാണ്. എന്നാല്‍ പായ്ക്കറ്റില്‍ വരുന്ന ജ്യൂസില്‍ ധാരാളം പഞ്ചസാരയും മറ്റ് പദാര്‍ത്ഥങ്ങളും ചേര്‍ത്തിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുവാനും അങ്ങനെ കൊഴുപ്പടിഞ്ഞു കൂടുവാനും ഇടവരുത്തും.
പാലും പാലുല്പന്നങ്ങളും ഒരു പരിധി വരെ മസിലിനെ സഹായിക്കും. എന്നാല്‍ കൊഴുപ്പില്ലാത്തവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ മസിലിനു പകരം അമിതവണ്ണമായിരിക്കും ഫലം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
