Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
രക്തം ശുദ്ധീകരിക്കും ഭക്ഷണം

രക്തം ശുദ്ധീകരിക്കുന്നതില്‍ ചെറുനാരങ്ങയുടെ കാര്യം എടുത്തുപറയണം. രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ച് അല്പം തേനും ചേര്‍ത്ത് കഴിച്ചുനോക്കൂ. രക്തത്തിലെ എല്ലാ മാലിന്യങ്ങളും നീങ്ങും. മാത്രമല്ലാ, തടി കുറയുവാനും വിശപ്പു കൂടുവാനും ഇത് സഹായിക്കുകയും ചെയ്യും.
കുരുമുളകും ക്യാപ്സിക്കവും ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. വിഷാംശം നീക്കം ചെയ്യാന്‍ മാത്രമല്ലാ, ആന്റിഓക്സിഡന്റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. നല്ല ചര്‍മത്തിന് ഇത് ഏറെ പ്രയോജനം ചെയ്യും.
പച്ച നിറമുള്ള ഏത് പച്ചക്കറികളും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യും.ഇവയില്‍ അടങ്ങിയിരിക്കുന്ന ക്ലോറോഫില്‍ ആണ് ഈ പ്രയോജനം നല്‍കുന്നത്. ഡിപ്രഷനുള്ള നല്ലൊരു മരുന്ന കൂടിയാണ് ക്ലോറോഫില്‍.
ക്യാരറ്റും രക്തശുദ്ധീകരണത്തിന് സഹായിക്കും. ക്യാരറ്റിലെ കരോട്ടിനാണ് രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കുക. ഇവ പച്ചയ്ക്കോ അല്ലെങ്കില്‍ ജ്യൂസായോ കഴിയ്്ക്കുന്നതായിരിക്കും ഏറ്റവും ഗുണം ചെയ്യുക.
ഭക്ഷണസാധങ്ങളില്‍ വെളുത്തുള്ളി ചേര്‍ക്കുന്നതിന്റെ ഉദ്ദേശ്യം സ്വാദും അസിഡിറ്റി ഒഴിവാക്കുകയും മാത്രമല്ലാ, രക്തം ശുദ്ധീകരിക്കാനുള്ള നല്ലൊന്നാന്തരം ഭക്ഷണപദാര്‍ത്ഥം കൂടിയാണിത്.
ഇത്തരം ഭക്ഷണങ്ങള്‍ കഴിവതും ദിവസവും കഴിയ്ക്കുവാന്‍ ശ്രമിക്കുക. ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ ഒഴിവാക്കുവാന്‍ രക്തത്തിലെ വിഷാംശം നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
