Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
പാചകവും ആരോഗ്യകരമാകണം

ഭക്ഷണം ബാക്കി വന്നാല്‍ ഫ്രിഡ്ജില്‍ വച്ച് ചൂടാക്കി കഴിയ്ക്കുന്ന ശീലം മിക്കവര്‍ക്കുമുണ്ട്. ഇങ്ങനെ ചൂടാക്കുമ്പോള്‍ ഭക്ഷണത്തിലെ മുഴുവന്‍ പോഷകവും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. കഴിവതും ഭക്ഷണം ബാക്കിവച്ച് ചൂടാക്കി ഉപയോഗിക്കാതിരിക്കുക.
പച്ചക്കറികള്‍ കൂടുതല്‍ വേവിക്കരുത്. ഇവയിലെ പോഷകം നഷ്ടപ്പെടും. പച്ചക്കറികള്‍ വേവിക്കാതെ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം.
ഇപ്പോള്‍ ലഭിക്കുന്ന മിക്കവാറും പച്ചക്കറികളും പഴവര്‍ഗങ്ങളും രാസവസ്തുക്കള്‍ അടങ്ങിയതാണ്. ഇവ നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്നതിന് അല്പം മുന്‍പ് ഇവ പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ ഇട്ടു വയ്ക്കുന്നത് നല്ലതാണ്. ഇതിന് ശേഷം സാധാരണ വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം.
സവാള ധാരാളം ഉപയോഗിക്കുന്ന ഭക്ഷണസാധനമാണ്. സവാളയില്‍ ക്വര്സെറ്റിന് എന്നൊതു ധാതു അടങ്ങിയിട്ടുണ്ട്. ഇവ ഇത് നല്ലൊരു ആന്റി ഓക്സിഡന്റ് കൂടിയാണ്. എന്നാല്‍ ഇതിന്റെ പ്രയോജനം പൂര്‍ണമായും ലഭിക്കണമെങ്കില്‍ പാകം ചെയ്യുന്നതിന് 10 മിനിറ്റു മുന്‍പെങ്കിലും ഇത് മുറിച്ചു വയ്ക്കണം. എന്നാലേ ഓക്സിഡേഷന് നടന്ന് ക്വര്സെറ്റിന് പൂര്‍ണമായും പോഷകസമൃദ്ധമാകൂ.
പാല് 10-15 മിനിറ്റെങ്കിലും നല്ലപോലെ തിളച്ച ശേഷമെ ഉപയോഗിക്കാവൂ. അല്ലെങ്കില്‍ ഇതിലെ രോഗാണുക്കള്‍ നശിക്കില്ല.
അലുമിനിയം പാത്രത്തില്‍ പാചകം ചെയ്യുന്നതും നല്ല ശീലമല്ല. നല്ല ഗുണമുള്ള പാത്രമല്ലെങ്കില് അലുമിനിയം ഭക്ഷണത്തിനൊപ്പം കലരും. അലുമിനിയം തലച്ചോറിലെത്തുന്നത് അല്‍ഷീമേഴ്സ് പോലുള്ള രോഗങ്ങളുണ്ടാകും. ശരീരത്തില്‍ നിന്ന് ഇത് പുറത്തു പോകുവാനും ബുദ്ധിമുട്ടാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
