Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
തടി കുറയ്ക്കാം, സ്ത്രീകള്‍ക്ക് മാത്രം

പ്രോട്ടീന്‍ കൂടുതല്‍ ആവശ്യമുള്ള ഡയറ്റാണ് പുരുഷനു വേണ്ടത്. സ്ത്രീക്കാവട്ടെ, പ്രോട്ടീന്‍ കുറഞ്ഞ ഡയററും. കാല്‍സ്യത്തിന്റെ ആവശ്യം അധികമുള്ളതിനാല്‍ സ്ത്രീകള്‍ക്ക് പാലുല്പന്നങ്ങള് പൂര്‍ണമായും ഒഴിവാക്കുകയെന്നതും സാധിക്കില്ല. തടി കുറയ്ക്കുകയും അതേ സമയം ആരോഗ്യം നല്‍കുകയും ചെയ്യുന്ന ചില ഭക്ഷണസാധനങ്ങള്‍ സ്ത്രീകള്‍ക്ക് തെരഞ്ഞെടുക്കാം.
ഒാട്സ് ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥമാണ്. വിശപ്പു മാറാനും ഇത് നല്ലതാണ്. കൊഴുപ്പു കൂട്ടാതെ ആരോഗ്യം സംരക്ഷിക്കാന്‍ ഓട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
മുട്ട പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. നല്ലൊരു സമീകൃതാഹാരമായ മുട്ട ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ നല്‍കും. കൊളസ്ട്രോള്‍ ഉണ്ടെങ്കില്‍ മുട്ടമഞ്ഞ ഒഴിവാക്കുന്നതാണ് നല്ലത്.
ആര്‍ത്തവത്തിലൂടെ രക്തം നഷ്ടപ്പെടുന്നതിനാല്‍ സ്ത്രീകള്‍ക്ക് അയേണ്‍ അടങ്ങിയ ഭക്ഷണം പ്രധാനമാണ്. ചീര, ബ്രൊക്കോളി എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. ഇവ കൊഴുപ്പു കൂട്ടാതെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്കുന്ന ഒന്നാണ്.
ദിവസവും കൊഴുപ്പു കുറഞ്ഞ പാല് കുടിയ്ക്കുന്നത് കാല്‍സ്യത്തിന്റെ കുറവു പരിഹരിക്കും. തൈരും കൊഴുപ്പു കുറഞ്ഞ പാലുല്പന്നങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
മീനിലെ ഒമേഗ ഫാറ്റി ആസിഡ് ശരീരത്തിന് മാത്രമല്ലാ, മിനുസമുളള ചര്‍മത്തിനും നല്ല മുടിക്കും പ്രധാനമാണ്. അതുകൊണ്ടു തന്നെ സ്ത്രീകള്‍ക്ക് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന നല്ലൊരു ഭക്ഷണമാണിത്.
പച്ചക്കറികളും പഴവര്‍ഗങ്ങളും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരുപോലെ ഉപയോഗിക്കാം. കാരണം ഇവ തടി കൂട്ടില്ലെന്നതു തന്നെ കാരണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
