Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
അവധിദിവസവും ആരോഗ്യകരമാക്കാം

ഉറങ്ങുക മാത്രമല്ലാ റിലാക്സ് ചെയ്യാനുള്ള മാര്‍ഗമെന്ന് ആദ്യം മനസിലാക്കുക. നേരത്തെ എഴുന്നേല്ക്കാന് മടി തോന്നുമെങ്കിലും അത് നല്കുന്ന ഊര്‍ജം വലുതാണ്. രാവിലെ ഉണര്‍ന്ന് യോഗ ചെയ്യുകയോ നടക്കുകയോ ചെയ്യാം. സമയത്തിന് അതിരു കല്പിക്കാതെ, ജോലിയെപ്പറ്റിയും ഓഫീസിനെപ്പറ്റിയും ചിന്തിക്കാതെ നടക്കുന്നത് സുഖമുള്ള ഒരു കാര്യം തന്നെയാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കുകയും പ്രധാനം. നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്ക്കുകയാണ് നല്ല മാര്‍ഗം.
നടന്നു വന്ന ശേഷം നല്ലൊരു ബ്രേക് ഫാസ്റ്റാകാം. പോഷകസമൃദ്ധമായ സാധനങ്ങളുള്പ്പെട്ട ബ്രേക് ഫാസ്റ്റാണ് നല്ലത്. ഫ്രഷായ ജ്യൂസും പഴവര്‍ഗങ്ങളും ധാന്യങ്ങളും പാല്, മുട്ട എന്നിവയും നല്ലൊരു പ്രഭാതഭക്ഷണമാകും. ഇത് മുഴുവന്‍ ദിവസത്തേക്കു വേണ്ട ഊര്‍ജവും നല്‍കും.
സാധാരണ ദിവസങ്ങളിലെ കാക്കക്കുളി ഒഴിവാക്കി എണ്ണ തേച്ച് വിശാലമായ ഒരു കുളി തന്നെയാകട്ടെ. വേണമെങ്കില്‍ ചൂടുവെള്ളത്തിലാകാം കുളി. നല്ലൊരു കുളി നല്കുന്ന ശാരീരിക, മാനസികോല്ലാസം അനുഭവിച്ചു തന്നെ അറിയണം.
വായന, പാട്ടുകേള്‍ക്കല്‍, ടിവി തുടങ്ങിയവയ്ക്ക് അവധിദിവസം സമയം മാറ്റിവയ്ക്കാം. മറ്റു ഹോബികളില്‍ താല്പര്യമുള്ളവര്ക്ക് അതാവാം. മനസിന് സന്തോഷം നല്കുന്ന കാര്യങ്ങള്‍ ചെയ്യുക എന്നതാണ് പ്രധാനം.
വേണമെങ്കില്‍ അല്പനേരം ഉച്ചയുറക്കമാകാം. അധികസമയം ഉറങ്ങരുത്. ശരീരത്തിനും മനസിലും തളര്‍ച്ച തോന്നും. രാത്രി ഉറങ്ങാന്‍ വൈകുകയും ചെയ്യും. ടെന്‍ഷനുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ സുഖമായ ഉറക്കത്തിന് വഴി വയ്ക്കുക.
ആരോഗ്യം നോക്കി റിലാക്സ് ചെയ്യുന്നതല്ലേ ഏറ്റവും നല്ലത്
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
