Latest Updates
-
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ!
ഹൃദയത്തിന് വേണ്ടി ചില കാര്യങ്ങള്‍

പുകയ്ക്കുന്ന ശീലം ആയുസിന്റെ നീളം 15 വര്‍ഷം വരെ കുറയ്ക്കും. പുകവലിക്കുന്ന ഒരാള്‍ക്ക് മറ്റുള്ളവരേക്കാള്‍ ഹൃദയാഘാത സാധ്യത രണ്ടിരട്ടിയാണ്. പുകവലി ഈ നിമിഷം ഉപേക്ഷിച്ചാല്‍ ഹാര്‍ട്ട് അറ്റാക്ക് വരാനുള്ള സാധ്യതയും കുറഞ്ഞു വരും.
പുകവലിയെപ്പോലെ മദ്യപാനവും ഹൃദയത്തിന് നല്ലതല്ല. ഇത് ബിപി കൂട്ടും, തടി വര്‍ദ്ധിപ്പിക്കും. തീരെ ഉപേക്ഷിക്കാനാവാത്തവര് മദ്യത്തിന്റെ അളവെങ്കിലും കുറയ്ക്കേണ്ടത് പ്രധാനം.
ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ രക്തസമ്മര്‍ദം കൂടും. ഇത് ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കും. ഉപ്പ് കൂടുതലാവാതെ സൂക്ഷിക്കുക. രക്തസമ്മര്‍ദത്തിനൊപ്പം പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയും ഹൃദയാരോഗ്യത്തിന് ഭീഷണിയാണ്. ഇവ എപ്പോഴും നിയന്ത്രണത്തിലായിരിക്കണം.
മടി പിടിച്ചിരിക്കാതെ ശരീരത്തെയും മനസിനെയും എപ്പോഴും ഉണര്‍വോടെ സൂക്ഷിക്കുക. വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കുക. ഹൃദയം മെച്ചപ്പെടും.
ഭക്ഷണക്രമീകരണം പ്രധാനം. ആരോഗ്യത്തിന്റെ അടിസ്ഥാനം തന്നെ പോഷകാംശമുള്ള ഭക്ഷണമാണ്. നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുക. കൊഴുപ്പുള്ളവ കഴിവതും ഒഴിവാക്കണം.
ടെന്‍ഷന്‍ ഒഴിവാക്കുക. ഇത് അസുഖങ്ങള്‍ കുറയ്ക്കും. ആയുസു വര്‍ദ്ധിപ്പിക്കും. സന്തോഷത്തോടെ ജീവിക്കുക. എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ. നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
