For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളില്‍ 40ന് ശേഷം ഡിപ്രഷന്‍ സാധ്യത

|
ഡിപ്രഷന്‍ പലര്‍ക്കും പല പ്രായത്തിലുമുണ്ടാകും. എന്നാല്‍ സ്ത്രീകളില്‍ 40 വയസിനു മുകളില്‍ ഡിപ്രഷന്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്നു പറയും. ഇതിന് കാരണങ്ങള്‍ പലതുമുണ്ട്.

മെനോപോസാണ് പ്രധാനമായും ഇത്തരം ഡിപ്രഷന് കാരണമായി പറയാറ്. മെനോപോസ് സാധാരണയായി 40-50 വയസ് കാലയളവിലാണ് ഉണ്ടാകാറ്. ഇതോടനുബന്ധിച്ചുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇവിടെ വില്ലന്‍. പെട്ടെന്ന് ദേഷ്യം വരിക, സങ്കടം വരിക, അസ്വസ്ഥത അനുഭവപ്പെടുക തുടങ്ങിയ മൂഡുമാറ്റങ്ങള്‍ ഇതോടനുബന്ധിച്ച് സ്ത്രീകളില്‍ കണ്ടുവരാറുണ്ട്.

ഹോര്‍മോണ്‍ മാത്രമല്ലാ, മെനോപോസ് ഡിപ്രഷന്റെ കാരണം. തനിക്ക് വയസായെന്ന തോന്നല്‍ ചില സ്ത്രീകളിലെങ്കിലും ഉണ്ടാകും. കുട്ടികളില്ലാത്ത സ്ത്രീകളിലാണെങ്കില്‍ ഇനിയൊരു കുഞ്ഞുണ്ടാവില്ല എന്ന തോന്നലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

കുട്ടികള്‍ സ്വയംപ്രാപ്തരാകുമ്പോള്‍ അമ്മമാര്‍ക്ക് അരക്ഷിതബോധം തോന്നുന്നത് സാധാരണം. ചെറുപ്പത്തിലെ എല്ലാ കാര്യത്തിനും തങ്ങളെ ആശ്രയിച്ചിരുന്ന കുട്ടികള്‍ കാര്യങ്ങളെല്ലാം തനിയെ ചെയ്യുന്നതു കാണുമ്പോള്‍ തന്റെ ആവശ്യം ഇനിയെന്ത് എന്ന തോന്നലുണ്ടാകും. ഇത് ഡിപ്രഷന് വഴിയൊരുക്കും.

ചെറുപ്പത്തില്‍ കുടുംബകാര്യങ്ങളുടെ തിരക്കു കൊണ്ട് ജോലിക്കു പോകാതിരിക്കുന്ന സ്ത്രീകളുണ്ട്. ഭര്‍ത്താവും കുട്ട്ികളും തങ്ങളുടെ കാര്യങ്ങളില്‍ തിരക്കുള്ളവരാകുമ്പോള്‍ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയും ചില സ്ത്രീകളില്‍ ഡിപ്രഷനുണ്ടാക്കും.

കരിയറിന് വേണ്ടി കുടുംബവും കുട്ടികളും വേണ്ടെന്നു വച്ചവരുണ്ടാകും. പ്രായമാകുന്തോറും ചിലരെയെങ്കിലും ഇത്തരം കാര്യങ്ങള്‍ അസ്വസ്ഥരാക്കുന്നുണ്ടാകും. അല്‍പം കഴിഞ്ഞാല്‍ എന്തു ചെയ്യും, ഒറ്റയ്ക്കായി എന്നുള്ള തോന്നലുകള്‍ ഡിപ്രഷന് കാരണമാകും.

ഇവ ചില കാരണങ്ങള്‍ മാത്രം. ഡിപ്രഷനുണ്ടാകാന്‍ കാരണങ്ങള്‍ ഇനിയും നിരവധിയാണ്. മിക്കവാറും നാല്‍പതു വയസു കടന്നവരിലാണ് മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ ഡിപ്രഷനുണ്ടാക്കുകയെന്നു മാത്രം.

English summary

Womens Day, Women, Depression, Health, Food, Menopause, Hormone, Career, Kids, Family, വനിതാദിനം, ഡിപ്രഷന്‍, ആരോഗ്യം, ശരീരം, വനിത, സ്ത്രീ, മെനോപോസ്, ഹോര്‍മോണ്‍, കരിയര്‍, കുടുംബം, കുട്ടി Meta Description

Although there is no hard and fast proof, most psychiatrists agree that women and depression have a way with each other. It is probably something to do with the fact that their hormonal activity is much more turbulent than men. On Women's Day 2012, it is time to give this trend a serious thought because depression in women or men is a serious affair. Especially for women after 40 this is trend becomes a raging mental syndrome.
Story first published: Friday, March 2, 2012, 14:45 [IST]
X