Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
സ്ത്രീകളില്‍ 40ന് ശേഷം ഡിപ്രഷന് സാധ്യത

മെനോപോസാണ് പ്രധാനമായും ഇത്തരം ഡിപ്രഷന് കാരണമായി പറയാറ്. മെനോപോസ് സാധാരണയായി 40-50 വയസ് കാലയളവിലാണ് ഉണ്ടാകാറ്. ഇതോടനുബന്ധിച്ചുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇവിടെ വില്ലന്‍. പെട്ടെന്ന് ദേഷ്യം വരിക, സങ്കടം വരിക, അസ്വസ്ഥത അനുഭവപ്പെടുക തുടങ്ങിയ മൂഡുമാറ്റങ്ങള്‍ ഇതോടനുബന്ധിച്ച് സ്ത്രീകളില്‍ കണ്ടുവരാറുണ്ട്.
ഹോര്‍മോണ്‍ മാത്രമല്ലാ, മെനോപോസ് ഡിപ്രഷന്റെ കാരണം. തനിക്ക് വയസായെന്ന തോന്നല്‍ ചില സ്ത്രീകളിലെങ്കിലും ഉണ്ടാകും. കുട്ടികളില്ലാത്ത സ്ത്രീകളിലാണെങ്കില്‍ ഇനിയൊരു കുഞ്ഞുണ്ടാവില്ല എന്ന തോന്നലും പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
കുട്ടികള്‍ സ്വയംപ്രാപ്തരാകുമ്പോള് അമ്മമാര്‍ക്ക് അരക്ഷിതബോധം തോന്നുന്നത് സാധാരണം. ചെറുപ്പത്തിലെ എല്ലാ കാര്യത്തിനും തങ്ങളെ ആശ്രയിച്ചിരുന്ന കുട്ടികള്‍ കാര്യങ്ങളെല്ലാം തനിയെ ചെയ്യുന്നതു കാണുമ്പോള്‍ തന്റെ ആവശ്യം ഇനിയെന്ത് എന്ന തോന്നലുണ്ടാകും. ഇത് ഡിപ്രഷന് വഴിയൊരുക്കും.
ചെറുപ്പത്തില്‍ കുടുംബകാര്യങ്ങളുടെ തിരക്കു കൊണ്ട് ജോലിക്കു പോകാതിരിക്കുന്ന സ്ത്രീകളുണ്ട്. ഭര്‍ത്താവും കുട്ട്ികളും തങ്ങളുടെ കാര്യങ്ങളില്‍ തിരക്കുള്ളവരാകുമ്പോള് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയും ചില സ്ത്രീകളില്‍ ഡിപ്രഷനുണ്ടാക്കും.
കരിയറിന് വേണ്ടി കുടുംബവും കുട്ടികളും വേണ്ടെന്നു വച്ചവരുണ്ടാകും. പ്രായമാകുന്തോറും ചിലരെയെങ്കിലും ഇത്തരം കാര്യങ്ങള്‍ അസ്വസ്ഥരാക്കുന്നുണ്ടാകും. അല്പം കഴിഞ്ഞാല്‍ എന്തു ചെയ്യും, ഒറ്റയ്ക്കായി എന്നുള്ള തോന്നലുകള്‍ ഡിപ്രഷന് കാരണമാകും.
ഇവ ചില കാരണങ്ങള്‍ മാത്രം. ഡിപ്രഷനുണ്ടാകാന്‍ കാരണങ്ങള്‍ ഇനിയും നിരവധിയാണ്. മിക്കവാറും നാല്പതു വയസു കടന്നവരിലാണ് മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ ഡിപ്രഷനുണ്ടാക്കുകയെന്നു മാത്രം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
