Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സെക്സ് അഡിക്ഷന് തിരിച്ചറിയുക

സെക്സ് അഡിക്ഷന് തിരിച്ചറിയാന്‍ ചില വഴികളുണ്ട്. എപ്പോഴും സെക്സിനെ പറ്റി ചിന്തിക്കുന്നത് ഇതിന്റെ ഏറ്റവും പ്രധാന ലക്ഷണം. ഇതിന് രാത്രിയെന്നോ പകലെന്നോ വ്യത്യാസമുണ്ടാകില്ല. ഇത്തരം ചിന്തകളിന്മേല് കടിഞ്ഞാണിടാനും ഇത്തരക്കാര്‍ക്ക് സാധിക്കില്ല.
ഇത്തരക്കാര്‍ ഒരു ലൈംഗിക പങ്കാളിയില്‍ മാത്രം തൃപ്തി കണ്ടെത്തുന്നവരുമായിരിക്കില്ല. അതുകൊണ്ടുതന്നെ സുരക്ഷിതല്ലാത്ത സെക്സില്‍ ചെന്നു ചാടാനുള്ള സാധ്യതയും കൂടുതലാണ്. ലൈംഗിക വൈകൃതങ്ങള്‍ ഇത്തരക്കാര്‍ കൂടുതല്‍ ഇഷ്ടപ്പെടുകയും ചെയ്യും.
നീലച്ചിത്രങ്ങളോട് താല്പര്യമുള്ളവരായിരിക്കും സെക്സ് അഡിക്റ്റുകള്‍. ഇത് ഇവരുടെ ജീവിതത്തെ തന്നെ പല രീതിയേയും ബാധിച്ചെന്നും വരാം.
സെക്സ് അഡിക്ഷന് പല കാരണങ്ങളും വൈദ്യശാസ്ത്രം വിശദീകരിക്കുന്നുണ്ട്. മയക്കുമരുന്നു പോലെയൊരു സ്വാധീനമാണ് ചിലര്‍ക്ക് സെക്സ് അഡിക്്ഷന്‍ നല്‍കുന്നത്. ടെന്ഷനുകളില് നിന്നും അസുഖകരമായ ചുറ്റുപാടുകളില്‍ നിന്നും രക്ഷപ്പെടാനുള്ള എളുപ്പവഴി.
ചിലര്‍ക്കിത് ഈഗോയുടെ ഭാഗമാണെന്നു പറയും. പ്രത്യേകിച്ചും പുരുഷന്മാര്ക്ക്. സെക്സാണ് തങ്ങളുടെ പുരുഷത്വം തെളിയ്ക്കാനുള്ള ഏകവഴിയെന്നു ചിന്തിക്കുന്ന ധാരാളം പുരുഷന്മാരെ കാണാം. ഇത്തരം ചിന്തകള്‍ സെക്സ് അഡിക്്ഷനിലേക്ക് ഇവരെ നയിക്കുന്നു.
കുടുംബബന്ധം തകരുമ്പോഴുള്ള രക്ഷാമാര്‍ഗമാണ് ചിലര്‍ക്ക് സെക്സ്. പങ്കാളിയുമായുള്ള അനൈക്യം കാരണം പൂര്‍ണ മനസോടെയല്ലെങ്കിലും മറ്റു ബന്ധങ്ങളിലേക്കു നീങ്ങുന്നവരുണ്ട്. ഇത്തരക്കാര്‍ കാലക്രമേണ സെക്സ് അഡിക്റ്റുകളായി മാറുന്നു.
സെക്സ് അഡിക്്ഷനില് നിന്നു രക്ഷ നേടുവാനുള്ള പ്രധാന മാര്‍ഗം അവനവന്റെ ചിന്തകളേയും മനസിനേയും നിയന്ത്രിക്കുകയെന്നതാണ്. യോഗ, പ്രാര്‍ത്ഥന തുടങ്ങിയവ പ്രയോജനം നല്‍കും. വെറുതെ ചിന്തിക്കാനിട വരുത്താതെ ഇഷ്ടപ്പെട്ട എന്തെങ്കിലും ഹോബികളില്‍, അത് വായനയാകാം, പെയിന്റിംഗാകാം, ഏര്‍പ്പെടുക.
സ്വയം നിയന്ത്രണം കൊണ്ട് ഇതില്‍ നിന്ന് രക്ഷ നേടാനാകുന്നില്ലെങ്കില്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
