Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പരീക്ഷക്കാലത്തിന് ഭക്ഷണക്രമം

ഉണര്‍വോടെയിരിക്കാന്‍ വൈറ്റമിന്‍ ബി, അയേണ്‍ തുടങ്ങിയവ അത്യാവശ്യമാണ്. ധാന്യങ്ങള്‍, ചീര, പാലക്, ചുവന്ന ഇറച്ചി തുടങ്ങിയവ അയേണ്‍ ലഭിക്കാന്‍ വളരെ നല്ലതാണ്. മുട്ട, നട്സ്, തവിട് കളയാത്ത ധാന്യങ്ങള്‍ എന്നിവ വൈറ്റമിന്‍ ബി നല്‍കും. മത്സ്യം, സോയ തുടങ്ങിയവ തലച്ചോറിന് നല്ലതാണ്.
വേനല്‍ച്ചൂടിന്റെയും പഠനത്തിന്റെയും ക്ഷീണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പഴവര്‍ഗങ്ങള്‍ വളരെ നല്ലത്. തല തണുത്താല്‍ തന്നെ പഠിക്കാന്‍ സുഖമുണ്ടാകും. പഴത്തിന്റെ കാര്യം, അത് നേന്ത്രനായാലും ചെറുപഴമായാലും എടുത്തു പറയണം. ഊര്‍ജം നല്കാന് മാത്രമല്ലാ, ബുദ്ധിക്കും ഓര്‍മക്കും ഇത് വളരെ നല്ലതാണ്.
ചൂടും പരീക്ഷയുമായതു കൊണ്ട് ചിക്കന്‍, മട്ടന്‍, ബീഫ് എന്നിവ അധികം കഴിയ്ക്കാതിരിക്കുകയാണ് നല്ലത്. നിര്ബന്ധമുള്ളവര് അളവ് കുറയ്ക്കുക. മുട്ടയും മീനും ഉപയോഗിക്കാം. പച്ചക്കറികള്‍ നിര്‍ബന്ധമായും കഴിയ്ക്കുക. സൂപ്പ്, സാലഡ് തുടങ്ങിയവ ഗുണം ചെയ്യും.
ഭക്ഷണം കഴിയ്ക്കുന്ന രീതിയും പ്രധാനം. പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. കൃത്യസമയത്ത് ഭക്ഷണം പ്രധാനം. ഇടയ്ക്കിടെ കുറേശെ കഴിയ്ക്കുന്നതാണ് നല്ലത്. വയര്‍ വല്ലാതെ നിറഞ്ഞാല്‍ ഉറക്കം വരും. പ്രത്യേകിച്ച് ഉച്ചയ്ക്കും രാത്രിയിലും.(പുസ്തകം തുറന്നാല്‍ ഉറക്കം വരുന്ന വിദ്വാന്മാര്ക്ക് ബാധകമല്ല).
ഇടയ്ക്ക് കൊറിക്കണമെങ്കില്‍ ജങ്ക്ഫുഡ് ഒഴിവാക്കുന്നതാണ് നല്ലത്. ഡ്രൈ ഫ്രൂട്സ് കഴിച്ചാല്‍ ഓര്‍മയും നില്ക്കും, ആരോഗ്യത്തിനും നല്ലതാണ്.
വെള്ളം വളരെ അത്യാവശ്യം. കോളയും സോഡയുമല്ല. തിളപ്പിച്ചാറ്റിയ വെള്ളം, ഫ്രഷ് ജ്യൂസ്, കരിക്കിന് വെള്ളം, തണ്ണിമത്തന് എന്നിവ ശരീരത്തിന് ഗുണം ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
