Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
40കളില് ആരോഗ്യശ്രദ്ധ

വ്യായാമത്തില് കൂടുതല് ശ്രദ്ധ പതിപ്പിക്കേണ്ട സമയം. ആഴ്ചയില് ആറു മണിക്കൂറെങ്കിലും വ്യായാമം ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. നാല്പതാവാന് കാത്തിരിക്കണമെന്നില്ല, നേരത്തെ വ്യായാമം തുടങ്ങുന്നത് ആരോഗ്യത്തിന് കൂടുതല് ഗുണം ചെയ്യും.
ഭക്ഷണം പോഷകഗുണമുള്ളതു നോക്കി കഴിയ്ക്കണമെന്നു പറയേണ്ടതില്ലല്ലോ. ഫോളിക് ആസിഡ്, വൈറ്റമിന് ബി6, ബി12 തുടങ്ങിയ പോഷകങ്ങള് ശരീരത്തിന് ലഭിയ്ക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഡിമെന്ഷ്യ തടയാന് ഇവ നല്ലതാണ്. സ്ത്രീകള് കാല്സ്യമടങ്ങിയ ഭക്ഷണങ്ങള് കൂടുതല് കഴിയ്ക്കേണ്ട സമയമാണിത്. എല്ലുതേയ്മാനം പോലുള്ള രോഗങ്ങള് വരുവാന് സാധ്യത കൂടുതലുള്ള സമയം.
നാല്പതു വയസുള്ള ഒരാള്ക്ക് 20 വയസുകാരന്റെ പോലെ ജീവിക്കുവാന് കഴിഞ്ഞുവെന്നു വരില്ല. ലേറ്റ് നൈറ്റ് പാര്ട്ടികള് ഒഴിവാക്കുന്നതായിരിക്കും ബുദ്ധി. കാരണം ഉറക്കം നല്ല ആരോഗ്യത്തിന് വളരെ പ്രധാനമാണ്. മാത്രമല്ലാ, മദ്യം, സിഗരറ്റ് എന്നിവയുടെ ഉപയോഗവും പരമാവധി ഒഴിവാക്കുക.
ശരീരത്തിന് മാത്രമല്ലാ, തലച്ചോറിനും വ്യായാമം വേണം. വായന, ചെസ് പോലുള്ള കളികള് എന്നിവ ബുദ്ധിയെയും ഓര്മയെയും സഹായിക്കും. ടിവിയുടെ മുന്നില് ചടഞ്ഞിരിക്കുന്ന നേരത്ത് ഇത്തരം കാര്യങ്ങള് ചെയ്യുന്നത് മനസിനും ശരീരത്തിനും നല്ലതാണ്.
ചിട്ടയായ ജീവിതചര്യകളുണ്ടെങ്കില് നാല്പതിലും ഇരുപതുകളുടെ പ്രസരിപ്പോടെ ജീവിക്കാന് സാധിക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
