Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ഓഫീസിലെ തലവേദനക്ക് പരിഹാരം

തലവേദന ചിലപ്പോള്‍ ടെന്‍ഷനും ജോലിഭാരവും കൊണ്ടാകും. ഇതിനുള്ള നല്ലൊരു വഴിയാണ് ചിരിക്കുന്നത്. ചിരിക്കുമ്പോള്‍ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കപ്പെടും. ഇത് തലവേദന കുറയ്ക്കുകയും ചെയ്യും.
സഹപ്രവര്‍ത്തകരോട് സംസാരിക്കുന്നതും ഒരു വിധത്തില്‍ തലവേദന ഒഴിവാക്കാനുള്ള ഒരു വഴിയാണ്. ഇടയ്ക്കുള്ള ചെറിയ സംഭാഷണങ്ങളും തമാശകളും ജോലിയുടെ ടെന്‍ഷന്‍ കുറയ്ക്കുകയും ചെയ്യും.
തലവേദന തോന്നുമ്പോള്‍ ജോലി നിര്‍ത്തിവച്ച് അല്പനേരം നടക്കുക. ഇത് ഓഫീസിനുള്ളിലാകാം. കോണിപ്പടികള്‍ ഒന്നുരണ്ടുവട്ടം കയറിയിറങ്ങി നോക്കൂ. നല്ലൊരു വ്യായാമമാകും. തലവേദനയെക്കുറിച്ച് മറക്കുകയും ചെയ്യാം. ഒരേ കാര്യത്തെ കുറിച്ച് ആലോചിച്ചു കൊണ്ടിരുന്നാല്‍ അത് നമ്മളെ കൂടുതല്‍ അലട്ടും.
ഇരിക്കുന്ന രീതി ശരിയല്ലെങ്കിലും തലവേദന വരും. നിവര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് ശരീരത്തിന്റെ ആകെയുള്ള ബുദ്ധിമുട്ടിനെ കുറയ്ക്കും. പുറത്തെ മസിലുകള്‍ക്ക് സമ്മര്‍ദം വന്നാലും തലവേദന വരും.
ജോലിക്കിടെ ചെറിയ ഇടവേളകളെടുക്കാം. ജോലിയെക്കുറിച്ചോര്ക്കാതെ അല്പനേരം കണ്ണടിച്ചിരിക്കാം. ആരോടെങ്കിലും സംസാരിക്കാം. മനസ് ശാന്തമാക്കാന്‍ പാട്ടു കേള്‍ക്കാം. ഇതെല്ലാം തലവേദന ഒഴിവാക്കാനും കൂടുതല്‍ ഉന്മേഷത്തോടെ ജോലി ചെയ്യാനും സഹായിക്കുന്ന കാര്യങ്ങളാണ്.
അല്പനേരം ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യാം. മുഖം തണുത്ത വെള്ളത്തില്‍ കഴുകാം. തലവേദന കുറയും.
തലവേദന കുറയ്ക്കാന്‍ കാപ്പിയെ ആശ്രയിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും അല്പസമയം കഴിഞ്ഞാല്‍ പോയ തലവേദന പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തുകയും ചെയ്യുമെന്ന് ഓര്‍ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
