Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
രോഗപ്രതിരോധശേഷിക്ക് ചില ഭക്ഷണങ്ങള്‍

അസുഖം വരാതിരിക്കാനുള്ള ഏറ്റവും നല്ല വഴി പ്രതിരോധശേഷി വളര്‍ത്തുകയാണ്. ഇതിന് പ്രധാനം ഭക്ഷണം. പ്രതിരോധശേഷി വരുത്താനുള്ള ചില ഭക്ഷണങ്ങളുണ്ട്.
ഓറഞ്ച്, ചെറുനാരങ്ങ, ബെറി എന്നിവ രോഗപ്രതിരോധശേഷി നല്കുന്ന ഫലവര്‍ഗങ്ങളാണ്. ഇവയിലെ വൈറ്റമിന്‍ സിയാണ് പ്രതിരോധശേഷി നല്‍കുന്നത്. ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഇത് നല്ലൊരു മാര്‍ഗമാണ്.
കൂണ് അഥവാ മഷ്റൂം പ്രതിരോധശേഷി നല്കുന്ന വൈറ്റ്ബ്ലഡ് സെല്‍സ് നിര്‍മാണത്തിന് സഹായിക്കും. അണുബാധ തടയുന്നതിനും കൂണ് നല്ലതാണ്.
ഭക്ഷണത്തിന് രുചിയും മണവും നല്കുന്ന വെളുത്തുള്ളി നല്ലൊരു രോഗസംഹാരി കൂടിയാണ്. ക്യാന്‍സര്‍ വരാതിരിക്കാനും കോള്‍ഡ്, അലര്‍ജി എന്നിവ തടയുന്നതിനും ഇത് സഹായിക്കും.ഇതിലെ അലിസിന് എന്ന രാസപദാര്‍ത്ഥമാണ് ഈ ഗുണമുണ്ടാക്കുന്നത്.
തൈരില്‍ ധാരാളം പ്രോബയോട്ടിക് ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനസംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.
കക്കയിറച്ചിയും രോഗപ്രതിരോധശേഷി നല്കുന്ന ഒരു ഭക്ഷണമാണ്്. ശ്വേതാണുക്കളെ ഉല്പാദിപ്പിക്കാന് ഇത് സഹായിക്കും. അണുബാധക്കെതിരായ ചില പദാര്‍ത്ഥങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
ബാര്‍ലി, ഓട്സ് എന്നിവയില്‍ ബീറ്റാ ഗ്ലൂക്കോന് ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതും ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിന് വളരെ നല്ലതാണ്. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതു കൊണ്ട് ദഹനത്തിനും ഇത് നല്ലതാണ്.
ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ എന്നിവയ്ക്ക് രോഗപ്രതിരോധശേഷിയുണ്ട്. ഇവയിലെ അമിനോആസിഡാണ് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നത്. കട്ടന്‍ചായയും രോഗപ്രതിരോധശേഷി കൈവരുത്തും.
ഇത്തരം ഭക്ഷണങ്ങളിലേതെങ്കിലും ദിവസവും കഴിയ്്ക്കുന്നത് രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും. സിക് ലീവും എടുക്കേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
