Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ചൂടിനെ ചെറുക്കും ഫലവര്‍ഗങ്ങള്‍

ചൂടിനെ തടുക്കാന്‍ ഒന്നാം സ്ഥാനം തണ്ണിമത്തന് തന്നെയാണ്. വേനല്‍ക്കാലത്ത് ശരീരം തണുപ്പിക്കാന്‍ ഇതിലും പറ്റിയ ഒരു ഭക്ഷണം വേറെയില്ലെന്നു തന്നെ പറയാം. വൈറ്റമിന്‍ എ, ബി, സി എന്നിവ തണ്ണിമത്തനില്‍ അടങ്ങിയിട്ടുണ്ട്. ഹൈപ്പര്ടെന്ഷന്, അസിഡിറ്റി എന്നിവ കുറയ്ക്കാന്‍ തണ്ണിമത്തന് വളരെ നല്ലതാണ്. ഇതിലെ മധുരം ആരോഗ്യത്തിന് ദോഷം ചെയ്യുന്നതുമല്ല.
മസ്ക് മെലന് എന്ന ചെറിയ ഇനം മത്തങ്ങയും വേനല്‍ച്ചൂടിനെ ചെറുക്കാന്‍ നല്ലതാണ്. പച്ച നിറത്തിലുള്ള ഇതില്‍ വൈറ്റമിന്‍ എ, ബി, സി, സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് കഴിയ്ക്കാന്‍ പറ്റിയ നല്ലൊരു ഫലമാണിത്. ശര്‍ക്കരയും ചേര്‍ത്ത് കഴിച്ചാല്‍ മസ്ക് മെലന് ചര്‍മരോഗങ്ങളും മാറ്റും.
വേനല്‍ക്കാലം മാമ്പഴക്കാലവുമാണ്. വണ്ണം കുറയ്ക്കാനും ചര്‍മസൗന്ദര്യത്തിനും വളരെ നല്ലതാണ് മാങ്ങ. വിശപ്പുണ്ടാക്കാനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. കരള്‍ രോഗങ്ങള്‍ക്കും നല്ലൊരു പ്രതിവിധിയാണിത്. എ, സി എന്നിവയാണ് മാങ്ങയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിനുകള്‍.
ലിച്ചി എന്നറിയപ്പെടുന്ന ഫലവും വേനല്‍ക്കാലത്ത് ധാരാളം ലഭിക്കും. ദാഹം മാറ്റാനും സെക്സ് താല്പര്യങ്ങള് വര്‍ദ്ധിപ്പിക്കാനും ലിച്ചി സഹായിക്കും.
ഞാവല്‍പ്പഴവും വേനല്‍ക്കാലത്താണ് ധാരാളമുണ്ടാകുക. ഇത് പ്രമേഹത്തിനുള്ള ഒരു മരുന്നു കൂടിയാണ്. ആന്റി ഓക്സിഡന്റുകളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
