Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ബീജക്കുറവ്, ചില യാഥാര്‍ത്ഥ്യങ്ങള്‍

ഇപ്പോഴത്തെ ജീവിതരീതിയാണ് പ്രധാനമായും ബീജങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാക്കുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ബീജങ്ങളുടെ എണ്ണക്കുറവിന് മൊബൈല്‍ ഫോണ്‍ പ്രധാന വില്ലനാണ്. പാന്റിന്റെ പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ വയ്ക്കുന്നത് കൊണ്ട് അതില്‍ നിന്നുള്ള റേഡിയേഷന് ബീജങ്ങളെ കൊല്ലുന്നു.
പുകവലി കൊണ്ട് നിരവധി ദൂഷ്യങ്ങളുണ്ട്. ബീജങ്ങളുടെ എണ്ണം കുറയുന്നത് ഇതിലൊന്നാണ്. പുകവലിക്കുന്നവരില്‍ ടുബാക്കോ, നിക്കോട്ടിന് എന്നിവ ബീജങ്ങളെ നശിപ്പിക്കുന്നു. വന്ധ്യതക്ക് വരെ പുകവലി കാരണമായേക്കാമെന്ന് ചുരുക്കം.
ഇറുകിയ വസ്ത്രങ്ങള്‍ ശരീരത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുക മാത്രമല്ലാ, ബീജങ്ങളെ നശിപ്പിക്കുകയും ചെയ്യും. പാകമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുക. പ്രത്യേകിച്ച് കോട്ടന്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ശരീരം ചൂടായായും ബീജങ്ങള്‍ നശിപ്പിക്കപ്പെടും.
വൃഷണങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ബീജങ്ങള്‍ക്ക് അധികം ചൂടിനെ ചെറുത്തുനില്ക്കാനാകില്ല. ബൈക്കില്‍ അധികസമയം സഞ്ചരിക്കുമ്പോള്‍ ഇതിന്റെ എഞ്ചിനില്‍ നിന്നുള്ള ചൂടും ബീജങ്ങളെ കൊന്നു കളയും. ദീര്‍ഘദൂരം ബൈക്കില്‍ യാത്ര ചെയ്യേണ്ടി വന്നാല്‍ ഇടയ്ക്ക് നിര്‍ത്തി ഇറങ്ങി വീണ്ടും യാത്ര ചെയ്യുന്നതായിരിക്കും നല്ലത്.
ചൂടുള്ള കാലാവസ്ഥ ബീജങ്ങളെ നശിപ്പിക്കും. ശരീരം അധികം ചൂടാകാതെ നോക്കേണ്ടത് ബീജങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. ചൂടുള്ള കാലാവസ്ഥയില്‍ ജീവിക്കുന്നവര്‍ ശരീരം തണുപ്പിക്കുവാനായി ദിവസവും കുളിക്കുകയും തണുപ്പിച്ച സംഭാരം, ജ്യൂസ് തുടങ്ങിയവ കുടിയ്ക്കുകയും ചെയ്യുന്നത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
