Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പഴങ്ങളിലെ മരുന്നുകള്‍ അസുഖം വരുത്തും

സാധാരണ രീതിയില്‍ പഴുത്തു പാകമാകുന്ന പഴങ്ങള്‍ ഏറ്റവും നല്ലതാണ്. എന്നാല്‍ ലാഭം കിട്ടുവാനായി കൃത്രിമമായി പഴുപ്പിച്ചും മരുന്നടിച്ചുമാണ് പല ഫലങ്ങളും നമ്മുടെ കയ്യില്‍ എത്തുന്നത്.
മുന്‍പ് എഥിലീന്‍ എന്ന രാസപദാര്‍ത്ഥം മാത്രമാണ് പഴങ്ങള്‍ പഴുപ്പിക്കാന്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈഥെയ്ന്‍, കാല്‍സ്യം കാര്‍ബൈഡ്, എഥിഫോണ്‍ തുടങ്ങിയ രാസവസ്തുക്കളും പഴങ്ങള്‍ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്നുണ്ട്.
എഥിലീന്‍ നാഡികള്‍ക്കും കണ്ണ്, ചര്‍മം, ലംഗ്സ് തുടങ്ങിയവയ്്ക്ക് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഓര്‍മക്കുറവിനും ഇത് വഴിയൊരുക്കുന്നു.
എഥിഫോണ്‍ ആപ്പിള്‍, ബെറികള്‍, ഫിഗ്, തക്കാളി, കാപ്സിക്കം തുടങ്ങിയവയ്ക്ക് അടിക്കുന്ന രാസവസ്തുവാണ്. ഇത് എഥിലീനായി പെട്ടെന്ന് മാറും. എഥിലീന്‍ ഉണ്ടാക്കുന്ന എല്ലാ ദോഷഫലങ്ങളും ഇതുണ്ടാക്കുകയും ചെയ്യുന്നു.
എഥിഫോണിന്റെ ഉപയോഗം പലയിടത്തും നിരോധിച്ചതോടെ ബെഥിലീന് എന്നൊരു രാസവസ്തു കര്‍ഷകര്‍ നല്ല വിള ലഭിക്കുവാന്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന് കാര്യമായ ദോഷങ്ങളൊന്നും കണ്ടുവരുന്നില്ലെങ്കിലും രുചിയില്‍ വ്യത്യാസമുണ്ടാക്കും. കൂടിയ അളവില്‍ ഇത് ഉപയോഗിക്കുന്നതും ദോഷം ചെയ്യും.
ഇത്തരം രാസവസ്തുക്കള്‍ ഉള്ളിലെത്തിയാല്‍ ആരോഗ്യത്തിനായി കഴിക്കുന്ന ഫലവര്‍ഗങ്ങള്‍ അസുഖങ്ങള്‍ വരുത്തുവാനും കാരണമാകും. മാര്‍ക്കറ്റില്‍ കാണുന്ന തുടുത്ത ആപ്പിളും ഓറഞ്ചുമെല്ലാം കാണുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
