Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മനസിനെ നല്ലനടപ്പു ശീലിപ്പിക്കാം

പ്രശ്നങ്ങളും വിഷമതകളും ജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവാണ് നല്ലൊരു ജീവിതത്തിന് പ്രധാനം. പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാതെ അത് നേരിടാനുള്ള മനശക്തി നേടിയെടുക്കണം.
ദേഷ്യം നിയന്ത്രിക്കുന്നത് ശാരീരിക, മാനസിക ആരോഗ്യത്തിന് പ്രധാനമാണ്. ദേഷ്യം സമാധാനമല്ല, പ്രശ്നമാണ് എന്നു മനസിലാക്കുക. യോഗ, മെഡിറ്റേഷന്‍ എന്നിവ ദേഷ്യം നിയന്ത്രിക്കുവാന്‍ സഹായിക്കും. ടെന്‍ഷന്‍ കുറയ്ക്കാനായി ചിരിക്ലബുകളില് ചേരുന്നതും നല്ലതാണ്.
മറ്റുള്ളവരുമായി എപ്പോഴും നല്ല ബന്ധം സൂക്ഷിക്കുവാന്‍ സഹായിക്കുക. പ്രശ്നങ്ങള്‍ പങ്കു വയ്ക്കുവാന്‍ കഴിയുന്ന സുഹൃത്തുക്കളും ബന്ധുക്കളും എപ്പോഴും സഹായകമായിരിക്കും. നിങ്ങളുടെ പ്രശ്നങ്ങള്‍ മറ്റുള്ളവോട് പറയുന്നത് പോലെ മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ക്കും ചെവി കൊടുക്കണം.
പുതിയ കാര്യങ്ങള്‍ പഠിക്കുവാനുള്ള ഒരു മനസുണ്ടാക്കിയെടുക്കുക. പുതിയ കാര്യങ്ങളിലേക്ക് ശ്രദ്ധിക്കുന്നത് ഒരു പരിധി വരെ പ്രശ്നങ്ങളും വിഷമങ്ങളും മറക്കുവാന്‍ സഹായിക്കും. ഒഴിവുസമയം വെറുതെയിരിക്കാതെ ഇഷ്ടമുള്ള ഹോബികള്‍ക്കായി നീക്കി വയ്ക്കാം. വെറുതേ ഇരിക്കുന്നത് ഒരുപരിധി വരെ പ്രശ്നങ്ങളുണ്ടാകാന്‍ കാരണമാകും.
മറ്റുള്ളവരുടെ തെറ്റുകള്‍ പൊറുക്കാന്‍ പഠിക്കുക. നിസാരകാര്യങ്ങള്‍ക്ക് മറ്റുള്ളവരോട് ദേഷ്യപ്പെടുകയോ അവരോടുള്ള ദേഷ്യം ഉള്ളില്‍ വച്ചു കൊണ്ടിരിക്കുകയോ ചെയ്യരുത്. ഇത് നമ്മുടെ മാനസിക നിലയെത്തന്നെയാണ് പരോക്ഷമായി ബാധിക്കുക.
ഭക്ഷണവും മനസിനെ സ്വാധീനിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ആയുര്‍വേദ പ്രകാരം ഉപ്പ്, പഞ്ചസാര, ഉള്ളി, വെളുത്തുള്ളി, മാംസാഹാരം, മുരിങ്ങ, കോള എന്നിവ ദേഷ്യം വര്‍ദ്ധിപ്പിക്കുമെന്ന് പറയുന്നു. അതുകൊണ്ടു തന്നെ ഇവ അകറ്റി നിര്‍ത്തുന്നതാണ് നല്ലതും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
