Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
തലവേദനക്ക് വീട്ടുവൈദ്യം

തലവേദനയുളളപ്പോള്‍ ഒരു കപ്പ് മസാല ചായ കുടിക്കുന്നത് നല്ലതാണ്. ചായയുണ്ടാക്കുമ്പോള്‍ അതില്‍ ഒരു കഷ്ണം ഇഞ്ചിയും ഏലക്കായയും ഗ്രാമ്പൂവും ഇട്ടാല്‍ അത് മസാലച്ചായയായി. ഈ മസാലകള്‍ തലവേദന മാറ്റുന്നതിന് പ്രധാന പങ്കുവഹിക്കുന്നു. ചായ കുടിക്കുന്നത് ഒരു ശീലമാക്കി മാററിയാല്‍ സമയാസമയത്ത് അതു കിട്ടാതെ വന്നാല്‍ തലവേദന വരുന്നവരുമുണ്ട്. ഇവിടെ ചായകുടി തലവേദനക്കുളള ഒരു പരിഹാരമല്ലാ, ഒരു ചീത്തശീലമാണെന്ന് ഓര്‍ക്കുക. ഈ ശീലം വന്നാല്‍ പിന്നെ ഇതില്‍ നിന്നു പിന്തിരിയുക പ്രയാസമാകും.
പിരിമുറുക്കം കാരണമോ ജോലിക്കൂടുതല്‍ കാരണമോ തലവേദന വരാറുണ്ട്. ചെറുചൂടുള്ള എണ്ണയോ വെളിച്ചെണ്ണയോ തലയില്‍ മസാജ് ചെയ്യുന്നതാണ് ഇത് മാറാനുളള ഉത്തമമാര്‍ഗം. തലയിലും നെറ്റിയിലും ചില പ്രത്യേക പ്രഷര്‍പോയന്റുകളുണ്ട്. ഇവയില്‍ മൃദുവായി മസാജ് ചെയ്യുന്നത് പിരിമുറുക്കത്തില്‍ നിന്ന് മോചനം നല്‍കും. തലവേദനയില്‍ നിന്ന് മോചനം നല്‍കുന്നതിന് മാത്രമല്ലാ, മുടി വളരുന്നതിനും ഈ മസാജ് സഹായിക്കും.
മദ്യപാനം കാരണം തലവേദന വരുന്നവരുണ്ട്. മദ്യം ശരീരത്തിലെ ജലാംശം വലിച്ചടുക്കുകയാണ് ചെയ്യുന്നത്. ഇതു മാറാനായി ധാരാളം വെളളം കുടിക്കുക. ചെറുചൂടുള്ള നാരങ്ങാവെളളത്തില്‍ ഉപ്പും പഞ്ചസാരയും തുല്യഅളവില്‍ ചേര്‍ത്ത് കുടിക്കുന്നത് ഇത്തരം തലവേദനക്ക് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
