For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാറിടം വലുതാക്കുന്ന ബ്രാ

By Lakshmi
|

Lingerie
വലിപ്പമില്ലാത്ത മാറിടങ്ങള്‍ പലസ്ത്രീകളുടെയും സ്വകാര്യ ദുഖമാണ്. പലരും ഇതിനെ മറികടക്കാന്‍ ഇന്ന് സൗന്ദര്യശസ്ത്രക്രിയയെയാണ് കൂട്ടുപിടിക്കുന്നത്. എന്നാല്‍ ചെറിയ മാറിടങ്ങള്‍ക്ക് പരിഹാരമായി ഇപ്പോഴൊരു ബ്രാ പുറത്തിറങ്ങിയിരിക്കുകയാണ്.

ധരിക്കുന്നയാളുടെ മാറിടത്തെ മൂന്നുമടങ്ങ് വലിപ്പമുള്ളതാക്കി മാറ്റുന്ന ബ്രായാണ് ഇത്. ബ്രിട്ടനിലെ ഒരു അടിവസ്ത്ര കമ്പനിയാണ് ഈ സവിശേഷ ബ്രാ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇത് തീര്‍ത്തും വേറിട്ട ഒരു ഡിസൈനാണെന്നാണ് ഡിസൈനിങ് ടീമിന്റെ മേധാവി ഷാരണ്‍ വെ്ബ്ബ് പറയുന്നത്. 1,584 രൂപയാണ്(22 പൗണ്ട)ഇതിന്റെ വില. ഓഗസ്റ്റ് 1ന് ബ്രാ വിപണിയിലെത്തിയിട്ടുണ്ട്.

കപ്പിനകത്ത് പാഡ് വച്ച് തയ്യാറാക്കിയിരുന്ന ബ്രായല്ല ഇതെന്നും ശരിയ്ക്കും ഇത് മാറിയത്തെ മൂന്നിരട്ട് വലിപ്പത്തില്‍ കാണിക്കുമെന്നും വെബ്ബ് പറയുന്നു. പാഡ് വച്ച് തയ്യാറാക്കുമ്പോള്‍ അത് പ്രകൃതിദത്തമായി തോന്നില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഞങ്ങള്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി.

മൂന്നുവര്‍ഷമെടുത്താണ് ഇതിന്റെ ഡിസൈനിങ് പൂര്‍ത്തിയാക്കിയത്. മാറിടത്തിന്റെ വലിപ്പം കൂടുതല്‍ തോന്നിക്കാനായി ഒട്ടേറെ സ്ത്രീകള്‍ പല എളുപ്പവഴികളും തിരയുന്ന കാലമാണിത്. അതുകൊണ്ട് തന്നെ അത്തരക്കാര്‍ക്ക് ഇത് വലിയൊരു അനുഗ്രഹമാകും- അവര്‍ പറയുന്നു.

English summary

Dress, Bra, Lingerie, Fashion, Britain, Women, വസ്ത്രം, ബ്രാ, അടിവസ്ത്രം, ഫാഷന്‍, ബ്രിട്ടന്‍, സ്ത്രീ

Women with small breasts will no longer have to go under the knife to make their breasts look fuller in their outfits.
Story first published: Tuesday, August 2, 2011, 15:34 [IST]
X
Desktop Bottom Promotion