Latest Updates
-
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ജീവിതശൈലികൊണ്ടും സ്തനാര്‍ബുദം വരാം

അര്‍ബുദ മരണങ്ങളില്‍ രണ്ടാംസ്ഥാനത്ത് നില്ക്കുന്ന സ്തനാര്‍ബുദം ആര്ത്തവവിരാമമുള്ളവരിലാണ് കൂടുതലുണ്ടാവുകയെന്ന ധാരണയെ അസ്ഥാനത്താക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.
ആഗോളതലത്തില്‍ 30 വയസ്സില്‍ താഴെയുള്ളവരില്‍ സ്തനാര്‍ബുദ സാധ്യത ഏറുകയാണെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ 22 സ്ത്രീകളില്‍ ഒരാള്‍ക്ക് എന്ന തോതില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദ സാധ്യതയുള്ളതായും പഠനം പറയുന്നു. ഓരോ 6.5 മിനിറ്റിലും ഒരാള്‍ക്ക് സ്തനാര്‍ബുദം ബാധിക്കുന്നുമുണ്ടെന്നാണ് കണക്ക്.
കഴിഞ്ഞ 30 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ബാംഗ്ലൂരില്‍ മാത്രം ഒരു ലക്ഷം പേരില്‍ 25.5 പേര്‍ക്ക് സ്തനാര്‍ബുദമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തേ ഒരു ലക്ഷം പേരില്‍ 18.2 പേര്എന്ന നിരക്കിലാണ് സ്തനാര്ബുദമുണ്ടായിരുന്നത്.
അതായത് ഒരു ലക്ഷം പേരില്‍ 7.3 പേരുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇന്ത്യയിലെ മറ്റു നഗരങ്ങളിലും ഇതേ പ്രവണതയാണുള്ളതെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബാംഗ്ലൂരില്‍ 14 പേരില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദ സാധ്യതയുണ്ടെന്ന പഠനം മുന്നറിയിപ്പ് നല്കുന്നു. ഇവരില്‍ നല്ലൊരു ശതമാനം പേര് 28 മുതല്‍ 40 വയസ്സുവരെയുള്ളവരാണ്. ജീവിതശൈലിയും ഭക്ഷണ ക്രമവുമാണ് ഇവയ്ക്ക് പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത്.
നേരത്തേ 50 വയസ്സിന് (ആര്‍ത്തവവിരാമത്തിന് ശേഷം) മുകളിലുള്ളവര്‍ക്കാണ് സ്തനാര്‍ബുദ സാധ്യതയെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ 28 വയസ്സുള്ളവര്‍ക്കുവരെ അസുഖം പിടിപെടുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
15 ശതമാനം പേരിലും സ്തനാര്‍ബുദം പാരമ്പര്യമായാണ് ഉണ്ടാകുന്നത്. ബാക്കി 85 ശതമാനം മറ്റ് കാരണങ്ങള്‍ മൂലമാണ്.ഗര്‍ഭനിരോധന ഗുളികകളുടെ അമിത ഉപയോഗം, അബോര്ഷന്, അമിത തടി, കുട്ടികളില്ലാത്തവര്‍, നേരത്തേ ആര്ത്തവമാരംഭിക്കുന്നവര് എന്നിവരിലും സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം സൂചിപ്പിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications