For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹാവ് എ ഹാപ്പി പിരീഡ്

By Lakshmi
|

Painful Menstrual
പല സ്ത്രീകള്‍ക്കും ആര്‍ത്തവം എന്നത് ഒരു പേടിസ്വപ്‌നമാണ് സഹിക്കാന്‍ വയ്യാത്ത വേദനയും അതിനോടനുബന്ധിച്ചുണ്ടാക്കുന്ന വിവിധതരം അസ്വസ്ഥതകളും ത്‌ന്നെയാണ് ഇതിന് പിന്നില്‍.

മാസമുറ പതിവ് തെറ്റുന്നതാണ് പലരിലും അസഹ്യമായ വയറുവേദനയ്ക്കും മറ്റും കാരണമാകുന്നത്. പ്രൈമറി എന്നും സെക്കണ്ടറിയെന്നും വൈദ്യശാസ്ത്രം ഇതിനെ രണ്ടായി തിരിക്കുന്നു.

പ്രൈമറി ക്രാംപ്‌സ് സാധാരണയായി ചെറിയ പെണ്‍കുട്ടികളിലും യുവതികളിലുമാണ് കാണുന്നത്. വ്യക്തമായിപ്പറഞ്ഞാല്‍ ആര്‍ത്തവചക്രത്തിലേയ്ക്ക് പ്രവേശിച്ച ഉടനെയാണ് പെണ്‍കുട്ടികളില്‍ ഈ പ്രശ്‌നമുണ്ടാകുന്നത്. അടിവയറ്റിലുള്ള ശക്തമായ വേദനയാണ് ഇത്.

ചിലപ്പോള്‍ കാല്‍തുടകളിലും, നടുവിനും വേദനയുണ്ടാകുന്നു. ചിലരില്‍ ഇരുപത്തിയഞ്ച് വയസ്സിനോടടുക്കുമ്പോള്‍ വേദന ഇല്ലാതാകും, എന്നാല്‍ ചിലരില്‍ മുപ്പതിലെത്തിയാലും വേദന നിലനില്‍ക്കുന്നതും കാണുന്നുണ്ട്. ചിലരില്‍ വിവാഹശേഷം, അമ്മയാവലിന് ശേഷവുമെല്ലാം വേദന പാടേ മാറുന്നുണ്ട്.

ശരിയ്ക്കും പറഞ്ഞാല്‍ ആര്‍ത്തവകാലത്ത് എന്തുകൊണ്ട് ശക്തമായ വേദയുണ്ടാകുന്നുവെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ വൈദ്യശാസ്ത്രത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.

വേദനയുണ്ടാകാനുള്ള ചില കാരണങ്ങള്‍

1 ആര്‍ത്തവചക്രം തെറ്റുന്നത്
2 ശരീരഭാരം വേണ്ടത്ര ഇല്ലാതിരിക്കുക, കൂടുക
3 അമിത വ്യായാമം, വ്യായാമം ചെയ്യാതിരിക്കല്‍
4 വേദനയ്ക്ക് കാരണമാകുന്ന പ്രകൃതിദത്ത രാസവസ്തുവായ പ്രോസ്റ്റഗ്ലാഡിന്‍സിന്റെ ഉല്‍പാദം കൂടുന്നത്
5 സെര്‍വിക്‌സിലേയ്ക്കുള്ള രക്തത്തിന്റെ ചലനം കൂടുന്നത്
6 ഗര്‍ഭാശയത്തിലുണ്ടാകുന്ന മസിലുകളുടെ പ്രശ്‌നങ്ങള്‍

വേദന കുറയ്ക്കാന്‍ ഇതാ ചില വഴികള്‍

1 ഇതിന് എല്ലാവരും പൊതുവേ ആശ്രയിക്കുന്ന മാര്‍ഗ്ഗം വേദനസംഹാരികളാണ്.
2 കൃത്യമായുള്ള വ്യായാമവും ആരോഗ്യകരമായ ഭക്ഷണക്രമവും ശീലിക്കുക, അതായത് സോഡിയം, കാല്‍സ്യം എന്നിവ കൂടുതല്‍ ലഭിക്കുന്ന വസ്തുക്കള്‍ കഴിയ്ക്കുക, ഇതിനായി പഴങ്ങളും പച്ചക്കറികളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
3 വേദന അസഹ്യമാകുമ്പോള്‍ ഹീറ്റിങ് പാഡുകള്‍ ഉപയോഗിക്കുക
4 യോഗ അഭ്യസിക്കുക
5 വേദനയുള്ളപ്പോള്‍ ചൂടുവെള്ളത്തില്‍ കുടിയ്ക്കുക

ചില പൊടിക്കൈകള്‍

1 രാത്രിയില്‍ പച്ച ഉലുവ വെള്ളത്തില്‍ കുതിര്‍ത്തുവച്ച് പിറ്റേദിവസം ഈ വെള്ളം കുറേശ്ശെയായി കുടിയ്ക്കു
2 ഇടക്കിടെ ചൂടുവെള്ളം കുടിയ്ക്കുക
3 ജീരകം വറുത്ത് അതില്‍ വെള്ളമൊഴിച്ച് തിളപ്പിച്ച് കുടിയ്ക്കുക

Story first published: Friday, July 30, 2010, 16:07 [IST]
X
Desktop Bottom Promotion