Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
പുകവലിയ്ക്കുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവവിരാമം നേരത്തേ
പുകവലി ശീലമാക്കിയ സ്ത്രീകളില്‍ ആര്ത്തവവിരമം നേരത്തേ സംഭവിയ്ക്കുന്നതായി പഠനങ്ങള്‍.സ്ഥരിമായി പുകവലിക്കുന്നവരില്‍ 45 വയസ്സിന് മുകളില്‍ത്തന്നെ ആര്‍ത്തവവിരാമം സംഭവിയ്ക്കുമത്രേ. ഇതുമൂലം ഹൃദയസംബന്ധമായ അസുഖങ്ങളും ആര്ത്തവവിരാമമെത്തിയവരില് പൊതുവേ കണ്ടുവരുന്ന എല്ലുകള്‍ക്ക് ബലക്ഷയം സംഭവിയ്ക്കലും നേരത്തേ സ്ത്രീകളെ പിടികൂടുന്നു. നോര്‍വ്വെയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 59നും 60നും ഇടയില്‍ പ്രായമുള്ള 2,123 സ്ത്രീകളിലാണ് ഗവേഷകര്‍ ഇതുസംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്. ഇവരില്‍ സ്ഥിരമായി പുകവലിയ്ക്കുന്നവരിലാണ് കൂടുതലായും ആര്‍ത്തവവിരാമം നേരത്തേ സംഭവിച്ചത്.
എന്നാല്‍ മുമ്പ് സ്ഥിരമായി പുകവലിക്കുകയും പിന്നീട് ആര്‍ത്തവവിരാമത്തിന് 10 വര്‍ഷം മുമ്പ് അത് ഉപേക്ഷിയ്ക്കുകയും ചെയ്തവരിലും ഈ പ്രവണത കണ്ടെത്തിയിട്ടുണ്ട്. ജീവിതത്തില്‍ ഒരു കാലത്ത് പുകവലി സ്ഥിരമാക്കിയ സ്ത്രീകളിലെല്ലാം ഭാവിയില്‍ ഈ പ്രശ്നം സാധാരണമാകുന്നുവെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഒപ്പം പതിവായി പുകവലിയ്ക്കുന്നവര്ക്കൊപ്പം സഹവസിക്കുന്ന സ്ത്രീകളിലും ഈ പ്രശനം സാധാരണമാകുന്നുണ്ട്. മധ്യവയസ്സിന് മുമ്പ് പുകവലി നിര്‍ത്തിയവരില്‍ താരതമ്യേന ഈ പ്രവണത കുറവാണെന്നാണ് കണ്ടെത്തിയത്. ഗവേഷക സംഘം പഠനത്തിനായി അവലംബിച്ച 45 വയസ്സിന് മുമ്പ് ആര്ത്തവവിരാമമെത്തിയവരില് 25 ശതമാനം പേരും ഇപ്പോഴും പുകവലിയ്ക്കുന്നവരാണ്. 28.7 ശതമാനം പേര് മുമ്പ് പുകവലിച്ചിരുന്നവരും പിന്നീട് ആ ശീലം ഉപേക്ഷിച്ചവരുമാണ്.
35.2ശതമാം പേരാകട്ടെ പുകവലി ശീലമാക്കിയവര്ക്കൊപ്പം ജീവിക്കുന്നവരാണ്. ഇപ്പോള്‍ പുകലി തുടരുന്നവരില്‍ 59 ശതമാനം പേരും 45 വയസ്സിന് മുമ്പ് ആര്ത്തവവിരാമമെത്തിയവരാണ്. വൈവാഹിക ജീവിതം നയിക്കുന്നവരെ അപേക്ഷിച്ച് വിധവകളിലാണ് ഈ പ്രശ്നം കൂടുതലായും കണ്ടെത്തിയിരിക്കുന്നത്.ഒപ്പം സാമൂഹിക ജീവിത രീതികളും ഇതിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാപ്പിയും ആള്‍ക്കഹോളും തുടര്‍ച്ചയായി ഉപയോഗിക്കുന്നതും സ്ഥിരമായി പുകവലിക്കുന്നതിന് സമാനമായ പ്രവര്‍ത്തനങ്ങളാണ് ശരീരത്തില്‍ ഉണ്ടാക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
