Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ആരോഗ്യം നേടാന്‍ നടക്കൂ...
ദിവസവും 15 മിനിറ്റ് നേരമെങ്കിലും അതിവേഗത്തിലുള്ള നടത്തം പരിശീലിച്ചാല്‍ സ്ത്രീകള്‍ക്ക് എന്നെന്നും ആരോഗ്യവതികളായിരിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിയ്ക്കുന്നു. വാര്‍ധക്യത്തെ ചെറുത്ത് യുവത്വം നിലനിര്‍ത്താനും നടത്തം നല്ല വഴിയാണെന്ന് വിദഗ്ധര്‍ പറയുന്നു.
നടത്തം കൊണ്ടുള്ള പ്രയോജനത്തെക്കുറിച്ച് സ്ത്രീകള്‍ ബോധവതികളാണെങ്കിലും അവരുടെ ആദ്യപരാതി നടക്കാന്‍ സമയമില്ലെന്നതാണ്. ജോലിചെയ്യുന്ന സ്ത്രീകള്‍ക്കിടയില്‍ ഈ പരാതി കൂടുതലാണ്. അവര്‍ക്ക് ഓഫീസില്‍ മാത്രമല്ല, വീട്ടിലും ജോലിത്തിരക്കാണ്. ഇതിനിടയില്‍ നടക്കാന്‍ സമയമെവിടെ?
തിരക്കിട്ട ജീവിതത്തിനിടയിലും നടക്കാന്‍ സമയം കണ്ടെത്താന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്.
- ദിവസവും പതിവുള്ളതിനേക്കാള്‍ ഒരു അരമണിയ്ക്കൂര്‍ മുമ്പ് എഴുന്നേല്ക്കുക. കുടുംബാംഗങ്ങളെല്ലാം ഉണരും മുമ്പ് പ്രകൃതിയുടെ പ്രശാന്തതയില്‍ അരമണിക്കൂറോ 15 മിനിറ്റോ നടക്കുക. നടത്തത്തിന്റെ സമയം പ്രഭാതത്തിലാക്കിയാല് വേറെ ഒരു ഗുണം കൂടിയുണ്ട്. ശരീരത്തിന് ശുദ്ധമായ ഓക്സിജന്‍ ധാരാളം ലഭിയ്ക്കും.
- വീട്ടില്‍ കോണിപ്പടിയുണ്ടെങ്കില് അത് പല തവണ വേഗത്തില്‍ കയറിയിറങ്ങുന്നത് നല്ലൊരു വ്യായാമമാണ്. ഓഫീസിലാണെങ്കില്‍ ലിഫ്റ്റിന്റെ ഉപയോഗം കുറച്ച് കോണിപ്പടികള്‍ കയറുന്നത് ശീലമാക്കുക.
- ഓഫീസില്‍ നിന്ന് വരുമ്പോള്‍ നിങ്ങള്ക്കിറങ്ങേണ്ട സ്റോപ്പിനേക്കാള് മുമ്പേ ഇറങ്ങി നടക്കുക.
- പച്ചക്കറി വാങ്ങാനോ, ലൈബ്രറിയിലേക്ക് പോകാനോ നടത്തം ശീലമാക്കുക.
- ഇനി 15 മിനിറ്റ് നടത്തത്തിന് സമയമില്ലെങ്കില്‍ അഞ്ച് മിനിറ്റ് നേരം സ്കിപ്പിംഗ് ശീലമാക്കിയാലും നന്ന്.
- വിവാഹിതരാണെങ്കില്‍ ഭര്‍ത്താവുമൊന്നിച്ചുള്ള നടത്തം ശീലമാക്കുന്നത് നല്ലതാണ്. ഈ നടത്തം ഇരുകൂട്ടരുടെയും ഹൃദയത്തിന് ഗുണം ചെയ്യും.
- നടത്തം ഒരു വ്യായാമമായി മാറണമെങ്കില്‍ വേഗത്തില്‍ നടക്കണമെന്ന കാര്യം പ്രത്യേകം ഓര്‍മ്മിയ്ക്കുക.
ഇനി നടത്തത്തിനിടയില്‍ നിങ്ങളുടെ മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിച്ചാല്‍ നന്ന്. നടത്തത്തിനിടയില്‍ പ്രകൃതിയിലെ ചെറിയ ചെറിയ കാര്യങ്ങള്‍ നിരീക്ഷിയ്ക്കാന്‍ ശ്രമിയ്ക്കണം. ചിലപ്പോള്‍ അപ്രതീക്ഷിതമായ ഒരിടത്ത് ചെറിയ പൂവ് വിരിഞ്ഞ് നില്‍ക്കുന്നത് കാണാം. അല്ലെങ്കില്‍ പ്രത്യേക പച്ചപ്പോടെയുള്ള ഒരു ഇല കണ്ടെത്താന്‍ കഴിഞ്ഞേയ്ക്കാം. അതല്ലെങ്കില്‍ മരച്ചില്ലകള്‍ക്കിടയില്‍ ഭംഗിയുള്ള ഒരു പക്ഷിയെ കണ്ടേയ്ക്കാം. പ്രകൃതിയുടെ ഈ ചെറിയ സൗന്ദര്യങ്ങളില്‍ മുഴുകാന്‍ ശ്രമിയ്ക്കുക. ദൈനംദിനജീവിതത്തിലെ ചെറിയചെറിയ പ്രശ്നങ്ങളെല്ലാം മനസ്സില്‍ നിന്ന് മാറ്റിവച്ച് മനസ്സിലെ ചിന്താശൂന്യമാക്കാന് ശ്രമിയ്ക്കുക. അപ്പോള്‍ നടത്തം ഒരു ധ്യാനം തന്നെയായി മാറുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
