Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ശൈത്യകാലത്ത് പതിവാക്കൂ ഈ പാനീയങ്ങള്‍, വയറിലെ കൊഴുപ്പ് ഉരുകി ഇല്ലാതാകും
കുടവയറ്, വയറ് ചാടല്‍ എന്നൊക്കെ വിളിക്കുന്ന വയറിലെ കൊഴുപ്പ് ഇല്ലാതാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വണ്ണം കുറയ്ക്കാന്‍ പല മാര്‍ഗ്ഗങ്ങളും ഡയറ്റുകളും പരീക്ഷിച്ചവര്‍ വയറിലെ കൊഴുപ്പിന് മുന്നില്‍ അടിയറവ് പറയാറുണ്ട്. പക്ഷേ ചില പാനീയങ്ങള്‍ ശരീരത്തിലെ, പ്രത്യേകിച്ച് വയറിലെ കൊഴുപ്പ് ഉരുക്കിക്കളയുമെന്ന് പറയപ്പെടുന്നു.

പൊതുവെ ശൈത്യകാലത്ത് ചൂടും കൊഴുപ്പുമൊക്കെ അടങ്ങിയ സൂപ്പ് പോലുള്ള പാനീയങ്ങളാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്. ശരീരത്തിന് ചൂടേകുന്ന പാനീയങ്ങളാണ് ഇവ. എന്നാല്‍, സ്വാഭാവികമായ പ്രകൃതിദത്തമായ ചില പാനീയങ്ങള്‍ മെറ്റബോളിസം മെച്ചപ്പെത്തുകയും വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് സഹായമാകുകയും ചെയ്യും. വണ്ണം അധികമുള്ള, വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ എപ്പോഴും കൊഴുപ്പ് ഉരുക്കിക്കളയുന്ന പാനീയങ്ങളും ഭക്ഷണങ്ങളുമാണ് തിരഞ്ഞെടുക്കേണ്ടത്.
ആന്റിഓക്സിഡന്റുകള്‍ ധാരാളമുള്ള ഔഷധ ചായകള്‍ മുതല്‍ സുഗന്ധവ്യഞ്ജനങ്ങള്‍ അടങ്ങിയ പാനീയങ്ങള്‍ വരെ സ്വാഭാവികമായി തന്നെ വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന ഇത്തരം പാനീയങ്ങളില്‍ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഈ പാനീയങ്ങള്‍ ഉപയോഗിക്കുന്നതിനൊപ്പം അത്യാവശ്യം വ്യായാമവും കൂടി ചെയ്താല്‍ ശൈത്യകാലത്ത് മെറ്റബോളിസം മെച്ചപ്പെടുകയും ശരീരത്തിന് ചൂട് ലഭിക്കുകയും വണ്ണം കുറയുകയും ചെയ്യും.
അത്തരം ചില പാനീയങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കാം.
നാരങ്ങ ഗ്രീന്‍ടീ
ഗ്രീന്‍ടീ വണ്ണം കുറയ്ക്കാന്‍ പൊതുവെ നിര്‍ദ്ദേശിക്കപ്പെടുന്ന പാനീയമാണ്. പക്ഷേ അതിനൊപ്പം ചെറുനാരങ്ങ കൂടി ചേര്‍ത്താല്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഉത്തമ പാനീയമാകും. ഗ്രീന്‍ടീയുടെ രുചി മെച്ചപ്പെടുന്നതിനൊപ്പം ചെറുനാരങ്ങ ദഹനാരോഗ്യത്തെ പിന്തുണയ്ക്കുന്ന വൈറ്റമിന്‍ സിയും ശരീരത്തിന് നല്കുന്നു. ശരീരത്തില്‍ വിഷവസ്തുക്കള്‍ പുറന്തള്ളാന്‍ (ഡീടോക്സിഫിക്കേഷന്)ഈ പാനീയം സഹായിക്കും.
ഇഞ്ചി ചായ
ശൈത്യകാലത്ത് ചൂടുള്ള ഒരു കപ്പ് ഇഞ്ചി ചായ കുടിക്കുന്നത് തണുപ്പകറ്റാന്‍ മാത്രമല്ല, വയറിലെ കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കും. തെര്‍മോജെനിസിസ് എന്ന പ്രക്രിയയിലൂടെയാണ് ഇഞ്ചി ശരീരത്തിലെ കലോറി ഉരുക്കുന്നത്. ശരീരം ചൂട് ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയയാണ് തെര്‍മോജെനിസിസ്.
കറുവപ്പട്ട, തേന്‍ പാനീയം
കറുവപ്പട്ടയും തേനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്നു. ശരീരത്തില്‍, പ്രത്യേകിച്ച് വയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്.
ആപ്പിള്‍ സിഡെര്‍ വിനാഗിരി
ആപ്പിള്‍ സിഡെര്‍ വിനാഗിരി (എസിവി) വണ്ണം കുറയ്ക്കാന്‍ സാധാരണയായി ആളുകള്‍ ഉപയോഗിക്കുന്ന ഒരു പാനീയമാണ്. എസിവിയുടെ നിരവധി ആരോഗ്യ ഗുണങ്ങളില്‍ ഒന്നാണ് വണ്ണം കുറയ്ക്കാനുള്ള അതിന്റെ കഴിവ്. അതിലെ അസറ്റിക് ആസിഡ് വിശമിപ്പിനെ ശമിപ്പിക്കുന്നു. ഭക്ഷണത്തോടുള്ള അമിതമായ ആഗ്രഹം ഇല്ലാതാക്കുന്നു. കൊഴുപ്പ് എരിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുന്നു.
മഞ്ഞള്‍പ്പാല്‍
പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. അതിലൊന്നാണ് വണ്ണം കുറയ്ക്കാനുള്ള അതിന്റെ ശേഷി. മഞ്ഞള്‍ അടങ്ങിയ പാലിന് ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും ആന്റി ഓക്സിഡന്റ് ഗുണങ്ങളും ഉണ്ട്. മഞ്ഞളിലെ പ്രധാന ഘടകമായ കുര്കുമിന് കൊഴുപ്പ് കോശങ്ങള്‍ രൂപപ്പെടുന്നത് തടയുകയും അവയുടെ വിഘടനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications
