Latest Updates
-
വെറും വയറ്റിൽ നെയ്യ് കുടിച്ച് തടി കുറയ്ക്കാമെന്ന് കരുതുന്നുണ്ടോ? ഈ അബദ്ധം ഇനി ചെയ്യരുത്, സത്യാവസ്ഥ ഇതാണ്! -
വേനൽച്ചൂടിൽ ചർമ്മം വാടിപ്പോകുന്നുണ്ടോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം നിലനിർത്താം, അറിയേണ്ടതെല്ലാം -
കൊച്ചിയിലെ ഷൂട്ടിംഗിനിടയിലും ഫിറ്റ്നസ് വിടാതെ രശ്മിക; പഴംപൊരിയും കഴിച്ച് ആക്ഷൻ രംഗങ്ങൾക്കായി താരം ഒരുങ്ങുന്നത് ഇങ്ങനെ! -
ഇടവ സംക്രാന്തി: സൂര്യൻ ഇടവം രാശിയിലേക്ക്; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാമോ? -
സൂര്യൻ ഇടവത്തിലേക്ക് മാറുന്നു: വൃഷഭ സംക്രാന്തിയിൽ ഭാഗ്യം തെളിയുന്ന രാശികൾ, പുണ്യകാലം കൃത്യമായി അറിയാം! -
ഗുരു പ്രദോഷവും പ്രീതി യോഗവും ഒന്നിക്കുന്ന അപൂർവ്വ ദിനം: ഇന്ന് ഈ രാശിക്കാർക്ക് ധനമഴ, ഭാഗ്യം കൂടെയുണ്ടാകും -
14 മെയ് 2026: ചിങ്ങം, ധനു രാശിക്കാർക്ക് കരിയറിൽ വൻ കുതിച്ചുചാട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ ഇതാ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയേണ്ടതെല്ലാം! -
രാശിഫലം 2026 മെയ് 14: ഇന്ന് ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം 14 മെയ് 2026: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം!
51-ാം വയസ്സില്‍ 42 കിലോ കുറച്ച് രാം കപൂര്‍; 40 വയസ്സിന് ശേഷം വണ്ണം കുറയ്ക്കാനുള്ള വഴിയെന്ത്?
ഒരു പ്രായം കഴിഞ്ഞാല്‍ വണ്ണം കുറയ്ക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറയുന്ന ആളുകള്‍ ഉണ്ട്. അത് മുഴുവനും ശരിയല്ലെങ്കിലും കുറച്ച് സത്യമുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങളും പേശീപിണ്ഡത്തിലുള്ള വ്യതിയാനവും ശരീരികമായ പ്രവര്‍ത്തനങ്ങള്‍ കുറയുന്നതും ജീവിതശൈലിയുമടക്കും പല കാരണങ്ങള്‍ കൊണ്ട് നാല്‍പ്പത് വയസ്സിന് ശേഷം വണ്ണം കുറയ്ക്കാന്‍ അല്‍പ്പം പാടാണെന്നാണ് ആരോദ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ അല്‍പ്പമൊന്ന് പരിശ്രമിച്ചാല്‍ അതിന് സാധിക്കുമെന്ന് തെളിയിച്ചവര്‍ നിരവധിയാണ്.

സിനിമ, സീരിയല്‍ നടനായ രാം കപൂര്‍ അതിന് തെളിവാണ്. രാം കപൂറിന്റെ അത്ഭുതപ്പെടുത്തുന്ന മാറ്റം ഏതാനും ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാണ്. അമ്പത്തിയൊന്നാം വയസ്സിലാണ് രാം കപൂര്‍ ശരീരഭാരത്തില്‍ 42 കിലോ കുറച്ചത്. അതും പതിനെട്ട് മാസങ്ങള്‍ കൊണ്ട്. 140 കിലോയില്‍ നിന്നും 85 കിലോയിലേക്ക് എത്തിയ യാത്ര ശാരീരികമായി മാത്രമല്ല മാനസികമായും ഏറെ പോസിറ്റീവ് ആകാന്‍ സഹായിച്ചുവെന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലും മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലും രാം കപൂര്‍ പറഞ്ഞത്.
രാം കപൂറിന്റെ മാറ്റം
കരിയര്‍ ലക്ഷ്യമാക്കിയുള്ള മാറ്റമായിരുന്നില്ല തന്റെതെന്നും വണ്ണം കൂടിയത് കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളും മക്കള്‍ക്ക് നല്ലൊരു മാതൃക കാണിച്ചുകൊടുക്കേണ്ടതിന്റെ ആവശ്യകതയുമാണ് വണ്ണം കുറയ്ക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് രാം കപൂര്‍ പറയുന്നു. ചിന്താഗതികളിലും കാഴ്ചപ്പാടുകളിലും ശീലങ്ങളിലും വരുത്തിയ മാറ്റമാണ്് വണ്ണം കുറയ്ക്കാന്‍ തന്നെ സഹായിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുറഖത്തില്‍ രാം കപൂര്‍ പറയുന്നു. അതേസമയം അമ്പതുകളില്‍ വണ്ണം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ശരീരം മുന്നോട്ടുവെക്കുന്ന പലവിധ വെല്ലുവിളികളെ അതിജീവിച്ച് വണ്ണം കുറയ്ക്കുമ്പോള്‍ അത് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു മാറ്റമായിരിക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്നത് കൊണ്ട് പെട്ടെന്നുള്ള മാറ്റം എന്നതിനേക്കാള്‍ സ്ഥിരമായി നിലനില്‍ക്കുന്ന മാറ്റത്തിനാണ് രാം കപൂര്‍ ഊന്നല്‍ നല്‍കിയത്.
40-കളിലെ വണ്ണം കുറയ്ക്കല്‍- വെല്ലുവിളികള്‍
മെറ്റബോളിസം കൂടുതല്‍ വേഗത്തില്‍ നടക്കുന്ന യുവാക്കള്‍ക്ക് ശരീരത്തിലെ കലോറി കുറയ്ക്കല്‍ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ പ്രായം കൂടുമ്പോള്‍ മെറ്റബോളിസം നിരക്ക് കുറയുന്നു. അതുകൊണ്ട് വണ്ണം കുറയ്ക്കല്‍ അത്ര എളുപ്പമാകില്ല. അതോടൊപ്പം ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടും വണ്ണം കുറയ്ക്കാന്‍ ബുദ്ധിമുട്ടാകും. പ്രായമാകുമ്പോള്‍ വളര്‍ച്ച ഹോര്‍മോണിന്റെയും ടെസ്റ്റോസ്റ്റിറോണിന്റെയും ഉല്‍്പ്പാദനം കുറയും. ഇത് മെറ്റബോളിസത്തെയും പേശീപിണ്ഡത്തെയും ബാധിക്കും. സ്ത്രീകളില്‍ ആര്‍ത്തവ വിരാമവും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാകും. ഇത് മെറ്റബോളിസം നിരക്ക് കുറയ്ക്കുകയും ശരീരത്തില്‍ കൊഴുപ്പ് കൂടുതലായി ശേഖരിക്കപ്പെടുകയും ചെയ്യും.
മുപ്പത് വയസ്സിന് ശേഷം പേശീപിണ്ഡം 3-8 ശതമാനം കുറയുന്നതും മെറ്റബോളിസം കുറയാന്‍ കാരണമാകും. അതോടൊപ്പം ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുകയും മാനസിക പിരിമുറുക്കം കൂടുകയും ഉറക്കം കുറയുകയും മരുന്നുകളുടെ ഉപയോഗവുമെല്ലാം വണ്ണം കുറയ്ക്കുന്നതിന് തടസ്സമാകും.
40-കളില്‍ വണ്ണം കുറയ്ക്കാന്‍ എന്തുചെയ്യാം
അതേസമയം നാല്പ്പതിന് ശേഷം വണ്ണം കുറയ്ക്കാന്‍ പറ്റില്ല എന്നുപറയാന്‍ പറ്റില്ല. അതിനുള്ള മികച്ച ഉദാഹരണം രാം കപൂര്‍ ആണ്. അതിന് എന്തെല്ലാം ചെയ്യാം എന്ന് നോക്കാം.
ശരീരബലം വര്‍ദ്ധിപ്പിക്കുക
ശരീരബലം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വ്യായാമങ്ങള്‍ മധ്യവയസ്കരെ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. പേശീപിണ്ഡം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വ്യായാമങ്ങള്‍ പരിശീലിക്കുക. വെയിറ്റ് ലിഫ്റ്റിംഗ് പോലുള്ള വ്യായാമങ്ങള്‍ ഇതിന് സഹായിക്കും.
ഭക്ഷണത്തില്‍ ശ്രദ്ധ
ശരീരഭാരം കാര്യമായി കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ കഴിക്കുന്ന ഭക്ഷണത്തില്‍ കാര്യമായി ശ്രദ്ധിക്കണം. എപ്പോഴും സമീകൃത ആഹാരം കഴിക്കുക. പ്രോട്ടീനും ആരോഗ്യമുള്ള കൊഴുപ്പും ഉള്‍പ്പെടുന്ന പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുക.
ആക്ടീവ് ആയിരിക്കുക
ദിവസം മുഴുവന്‍ ആക്ടീവ് ആയിരിക്കുക എന്നത് 40-കളില്‍ വണ്ണം കുറയ്ക്കുന്നതില്‍ പ്രധാനമാണ്. നടക്കുക, സൈക്കിള്‍ ചവിട്ടുക, യോഗ, വ്യായാമം പോലുള്ള കാര്യങ്ങള്‍ ശാരീരികമായി ആക്ടീവ് ആകാന്‍ സഹായിക്കും.
ഉറക്കം പ്രധാനം
നല്ലവണ്ണം ഉറങ്ങുന്നത് നാല്‍പ്പത് പിന്നിട്ടതിന് ശേഷം ആരോഗ്യവും ശരീരക്ഷേമവും ഉറപ്പാക്കുന്നതിന് അനിവാര്യമാണ്. ഉറക്കക്കുറവ് പൊണ്ണത്തടിക്ക് അമിതവണ്ണത്തിന് കാരണമാകും. രാത്രിയില്‍ 7-9 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്.
മാനസിക പിരിമുറുക്കം കുറയ്ക്കുക
ടെന്‍ഷനും സ്ട്രെസ്സും കൂടുമ്പോള്‍ ചിലര്‍ കൂടുതലായി ആഹാരം കഴിക്കും. പ്രായം കൂടുമ്പോള്‍ ശരീരം ഫിറ്റ് ആകുന്നതിന് മാനസിക പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കേണ്ടത് ആവശ്യമാണ്.
ലക്ഷ്യങ്ങള്‍ കൃത്യതയോടെ
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുമ്പോള്‍ നമ്മളെ കൊണ്ട് കഴിയുന്ന, പ്രായോഗികമായ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി പരിശ്രമിക്കുക. നമ്മളെ കൊണ്ട് സാധിക്കാത്ത ലക്ഷ്യങ്ങള്‍ വേഗത്തില്‍ മടുപ്പേകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications