Latest Updates
-
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ
'വണ്ണം കുറയ്ക്കണോ, സോ സിംപിള്‍!', 18 മാസം കൊണ്ട് 11 കിലോ കുറച്ചതിന്റെ രഹസ്യമിത്
വണ്ണം കുറയ്ക്കാന്‍ പലര്‍ക്കും പലതാണ് മാര്‍ഗ്ഗങ്ങള്‍. ചിലര്‍ കഠിനമായ ഡയറ്റിലൂടെ വണ്ണം കുറയ്ക്കും. ചിലര്‍ കഠിന വ്യായാമത്തിലൂടെയാകും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുക. ചിലരാണെങ്കില്‍ സ്ഥിരതയുള്ള ജീവിതചര്യയിലൂടെ വണ്ണം കുറയ്ക്കും. എന്തായാലും സ്ഥിരതയും ബാലന്‍സും ഉണ്ടെങ്കിലേ വണ്ണം കുറയ്ക്കാന്‍ സാധിക്കൂ. വണ്ണം കുറയ്ക്കാന്‍ ചെയ്യുന്ന ഓരോ ചെറിയ കാര്യവും വേഗത്തില്‍ ഉപേക്ഷിക്കാതെ, ദീര്‍ഘകാലത്തേക്ക് ഉള്ളതായിരിക്കണം. അത്തരം ചെറിയ ശീലങ്ങള്‍ പോലും വണ്ണം കുറയ്ക്കാനുള്ള യാത്രയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും.

മാഡി സേ ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. പതിനൊന്ന് മാസം കൊണ്ട് 18 കിലോയാണ് മാഡി കുറച്ചത്. വളരെ സിംപിളായ അതേസമയം സ്ഥിരതയുള്ള ചില കാര്യങ്ങളാണ് മാഡിയെ അതിന് സഹായിച്ചത്. വണ്ണം കുറയ്ക്കാന്‍ മാഡിയെ സഹായിച്ച നാല് സ്റ്റെപ്പുകള്‍ എന്താണെന്ന് അറിയാം.
സ്ട്രെംഗ്തനിംഗിനൊപ്പം കാര്‍ഡിയോ
ആഴ്ചയില്‍ 4-6 തവണ സ്ട്രെംഗ്ത് ട്രെയിനിംഗിനൊപ്പം കാര്‍ഡിയോയും കൂട്ടിച്ചേര്‍ത്തതാണ് പേശിബലം വര്‍ധിപ്പിക്കാനും മെറ്റബോളിസം മെച്ചപ്പെടുത്താനും മാഡിയെ സഹായിച്ചത്. ഈ വിദ്യയിലൂടെ ശരീരത്തിലെ അധിക കലോറി ഉരുക്കിക്കളയാന്‍ മാത്രമല്ല, ശരീരത്തിന്റെ മൊത്തത്തിലുള്ള ഫിറ്റ്നസ് മെച്ചപ്പെടുകയും ചെയ്തുവെന്ന് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മാഡി പറയുന്നു.
3-4 ലിറ്റര്‍ വെള്ളം
വെള്ളംകുടിയില്‍ ഒരു മുടക്കും വരുത്താത്തതാണ് വണ്ണം കുറയ്ക്കാനുള്ള യാത്രയില്‍ മാഡിയ്ക്ക് തുണയായ മറ്റൊരു ശീലം. ദിവസവും 2-3 ലിറ്റര്‍ വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം താഴാതെ സൂക്ഷിച്ചത് മാഡിക്ക് ദിവസം മുഴുവന്‍ ഊര്‍ജമേകി. കൂടാത നല്ലവണ്ണം വെള്ളം കുടിച്ചതിലൂടെ ദഹനം മെച്ചപ്പെടുകയും വിശപ്പ് തോന്നാതിരിക്കുകയും ശരീരത്തിലെ വിഷാംശങ്ങള്‍ ഫലപ്രദമായി പുറന്തള്ളപ്പെടുകയും ചെയ്തു. ഇത് മൊത്തത്തിലുള്ള ശരീര ക്ഷേമത്തിന് കരുത്തേകി.
80/20 ഭക്ഷണനയം
80/20 ഭക്ഷണനയം ആയിരുന്നു വണ്ണം കുറയ്ക്കാനുള്ള ശ്രമത്തില്‍ മാഡിക്ക് തുണയായ മറ്റൊരു ശീലം. ഭക്ഷണത്തിന്റെ 80 ശതമാനവും പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ആയിരിക്കും. ഇത് ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും ധാതുക്കളും നല്കി. ബാക്കിയുള്ള 20 ശതമാനത്തില്‍ തന്റെ ഭക്ഷണതാല്പ്പര്യങ്ങളും രുചികളും ഉള്‍പ്പെടുത്താന്‍ മാഡിക്ക് സാധിച്ചു. ഭക്ഷണത്തില്‍ എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഉണ്ടെന്ന് തോന്നാതിരിക്കാന്‍ ഈ രീതിയിലുള്ള ഭക്ഷണനയം സഹായിച്ചു.
പുരോഗതി വിലയിരുത്തല്‍
വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഫലപ്രദമാകുന്നുണ്ടോ എന്ന് കൃത്യമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തതാണ് മാഡിയ്ക്ക് സഹായമായ മറ്റൊരു ശീലം. ഓരോ പത്ത് ദിവസം കൂടുമ്പോഴും ശരീരത്തിന്റെ ഫോട്ടോ എടുത്ത് പുരോഗതി വിലയിരുത്തി. ശരീരഭാരം അളന്നും സൈസ് നോക്കിയുമുള്ള പുരോഗതി വിലയിരുത്തലിനേക്കാള്‍ ഫലപ്രദം ഫോട്ടോ നോക്കിയുള്ള പുരോഗതി വിലയിരുത്തല്‍ ആണെന്നാണ് മാഡിയുടെ പക്ഷം. കാരണം ശരീരത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നതും പേശികളുടെ ഭാരവും ഹോര്‍മോണ്‍ വ്യതിയാനങ്ങളും കാരണം പലപ്പോഴും കൃത്യമായ ഫലം നല്കാന് ആദ്യരീതിയില്‍ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് ഫോട്ടോ എടുത്തുള്ള പുരോഗതി വിലയിരുത്തലാണ് മാഡിക്ക് ശുഭാപ്തി വിശ്വാസമേകിയത്.
ശരീരത്തിന് കൂടുതല്‍ കഷ്ടപ്പാടുകളും യാതനകളും നല്‍കാതെ സ്ഥിരതയുള്ള മാര്‍ഗ്ഗങ്ങളിലൂടെ ക്ഷമയോടെ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുകയാണ് നല്ലതെന്ന് മാഡി പറയുന്നു. വണ്ണം കുറയ്ക്കാന്‍ താന്‍ ചെയ്ത വ്യായാമങ്ങളും കഴിച്ച ഭക്ഷണങ്ങളുമെല്ലാം മാഡി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
