Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ?
ഏത് പ്രായത്തിലും വണ്ണം കുറയ്ക്കാം പക്ഷേ ഈ ശീലത്തില്‍ കരുതല്‍ വേണം
ആരോഗ്യത്തിന് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നത് എല്ലാവര്ക്കും നിര്‍ണായകമാണ്. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇത് പ്രത്യേക പ്രാധാന്യമുണ്ട്. കാരണം പ്രായമേറുന്തോറും ജലം നിലനിര്‍ത്താനുള്ള നമ്മുടെ ശരീരത്തിന്റെ കഴിവ് കുറയുകയും ജലാംശം കൂടുതല്‍ അനിവാര്യമാക്കുകയും ചെയ്യും. കാരണം ശരീരത്തിലെ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങള്‍ക്കും ജലം ആവശ്യമാണ്. ദഹനം, മെറ്റബോളിസം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയ്ക്ക് ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനും പ്രധാനമാണ്. എങ്ങനെയാണെന്ന് നോക്കാം.

ജലാംശം, മെറ്റബോളിസം
ഉപാപചയ പ്രക്രിയകളില്‍ (മെറ്റബോളിസം) വെള്ളം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് ഭക്ഷണം വിഘടിപ്പിക്കാനും പോഷകങ്ങള്‍ കാര്യക്ഷമമായി ആഗിരണം ചെയ്യാനും സഹായിക്കുന്നു. 40 വയസ്സിനു മുകളിലുള്ള വ്യക്തികള്‍ക്ക്, ആരോഗ്യകരമായ മെറ്റബോളിസം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്, കാരണം പ്രായത്തിനനുസരിച്ച് മെറ്റബോളിസം മന്ദഗതിയിലാകുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ഉപാപചയ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ സഹായിക്കുകയും ചെയ്യും.
വിശപ്പ് നിയന്ത്രണം
മതിയായ ജലാംശം വിശപ്പ് നിയന്ത്രണത്തെയും സ്വാധീനിക്കുന്നു. പലപ്പോഴും, ശരീരത്തിന്റെ ദാഹം വിശപ്പായി തെറ്റിദ്ധരിക്കപ്പെടുകയും വെള്ളം കുടിക്കുന്നതിന് പകരം ആളുകള്‍ ഭക്ഷണം കഴിക്കുകയും ചെയ്യും. ഇത് അനാവശ്യമായ കലോറി ഉപഭോഗത്തിലേക്ക് നയിക്കുന്നു. അതുപോലെ, ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കും. അമിത വണ്ണം കളയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ലളിതമായ ശീലം പ്രത്യേകിച്ചും പ്രയോജനകരമാണ്.
മെച്ചപ്പെട്ട ദഹനം
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയെ പിന്തുണയ്ക്കുകയും മലബന്ധം തടയുകയും ക്രമമായ മലവിസര്‍ജ്ജനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 40 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇത് വളരെ പ്രധാനമാണ്, കാരണം പ്രായത്തിനനുസരിച്ച് ദഹനക്ഷമത കുറയാം. ജലാംശം നിലനിര്‍ത്തുന്നത് ദഹനവ്യവസ്ഥ സുഗമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
വ്യായാമം
ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏതൊരു പദ്ധതിയുടെയും പ്രധാന ഘടകമാണ് വ്യായാമം. ശരീര താപനില നിയന്ത്രിക്കുന്നതിലൂടെ ജലാംശം വ്യായാമത്തില്‍ ഒരു പങ്ക് വഹിക്കുന്നു. വ്യായാമം ചെയ്യുന്ന പ്രായമായവര്‍ക്ക്, ആവശ്യത്തിന് വെള്ളം കുടിക്കുന്നവര്‍ക്ക് വ്യായാമം മൂലമുള്ള ക്ഷീണം കുറയുകയും പരിക്കിന്റെ സാധ്യത കുറയുകയും ചയ്യും.
ശരിയായ ജലാംശം നിലനിര്‍ത്താന്‍, ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. പഴങ്ങളും പച്ചക്കറികളും പോലുള്ള ജലാംശം അടങ്ങിയ ഭക്ഷണങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. നിങ്ങളുടെ ശരീരം നല്കുന്ന സിഗ്നലുകള്‍ ശ്രദ്ധിക്കുകയും ദാഹം തോന്നുമ്പോള്‍ വെള്ളം കുടിക്കുകയും ചെയ്യുക. ഈ രീതികള്‍ നിങ്ങളുടെ ഭാരം കുറയ്ക്കാനുള്ള യാത്രയെ ഫലപ്രദമായി പിന്തുണയ്ക്കാന്‍ കഴിയും. വെള്ളം കഴിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതിലൂടെ, വ്യക്തികള്‍ക്ക് അവരുടെ മെറ്റബോളിസത്തെ പിന്തുണയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും വ്യായാമ പ്രകടനം മെച്ചപ്പെടുത്താനും കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
