Latest Updates
-
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ
ഇരട്ടത്താടിയും തൂങ്ങിയ കവിളും മുഖഭംഗി കവരുന്നോ, ടെന്‍ഷനടിക്കണ്ട, മാറാന്‍ വഴികളുണ്ട്
പ്രായമാകുമ്പോഴോ വണ്ണം വെക്കുമ്പോഴോ ശരീരത്തിന്റെയും മുഖത്തിന്റെയും ആകൃതിയില്‍ വ്യത്യാസം ഉണ്ടാകുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. ഡിസ്മോര്‍ഫിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. മുഖത്തിന്റെ ആകൃതിയോ ശരീരത്തിന്റെ ആകൃതിയോ വ്യത്യാസപ്പെടുന്ന അവസ്ഥയാണിത്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകള്‍ ആണ് ഡിസ്മോര്‍ഫിയ കൊണ്ട് വലയുന്നത്. മുഖത്ത് അമിതമായി കൊഴുപ്പ് അടിയുന്നത് കൊണ്ടാണ് മുഖത്ത് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇരട്ടത്താടി എന്ന് പൊതുവെ പറയുന്ന പ്രശ്നമടക്കം മുഖം അമിതമായി വണ്ണം വെക്കുന്നത് സൗന്ദര്യപ്രശ്നമാണ് പലര്‍ക്കും.

പക്ഷേ ലളിതമായ ചില വ്യായാമങ്ങളിലൂടെയും ചില ശീലങ്ങളിലൂടെയും മുഖത്തെ വണ്ണവും ഇരട്ടത്താടിയും ഇല്ലാതാക്കാനാകും. അവ എന്തെല്ലാമാണെന്ന് നോക്കാം.
വ്യായാമങ്ങള്‍
താടിയിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാന്‍ മാത്രമല്ല, മുഖത്തെ പേശികളെ ബലപ്പെടുത്താനും മുറുക്കം വരുത്തി ആകൃതി വീണ്ടെടുക്കാനും മുഖം ലക്ഷ്യമാക്കിയുള്ള വ്യായാമഹ്ങളിലൂടെ സാധിക്കും. ലിപ് പുള്‍-അപ്സ്, നെക് കേള്‍സ്-അപ്, എയര്‍ ബ്ലോവിംഗ് എന്നിവ മുഖത്തെ വണ്ണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യായാമങ്ങളാണ്. ഇവ ചെയ്യേണ്ടത് എങ്ങനെയാണെന്ന് കൃത്യമായി പഠിച്ചതിന് ശേഷം ചെയ്യുക.
ധാരാളം വെള്ളം കുടിക്കുക
ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക എന്നത് ശരീര ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ വളരെ പ്രധാനമാണ്. അതിനായി ധാരാളം വെള്ളം കുടിക്കുക. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിന് ദോഷമുണ്ടാക്കുന്ന വസ്തുക്കളും വിഷാംശവും നീക്കം ചെയ്യപ്പെടും. ശരീരത്തില്‍ വെള്ളമില്ലാതായാലും മുഖം വണ്ണം വെച്ചത് പോലെ കാണപ്പെടുമെന്നാണ് പറയുന്നത്. ആവശ്യത്തിന് വെള്ളം കുടിച്ചാല്‍ മെറ്റബോളിസം മെച്ചപ്പെടുകയും ശരീരത്തിന്റെ വണ്ണം കുറയുകയും ചെയ്യും. ഒരു ദിവസം ഒരു വ്യക്തി 6 മുതല്‍ 8 ഗ്ലാസ് വരെ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
സാലഡുകള്‍ കഴിക്കുക
പഴങ്ങളും പച്ചക്കറികളും അരിഞ്ഞിട്ട സാലഡുകള്‍ കഴിക്കുന്നതും സൂപ്പ് കുടിക്കുന്നതും മുഖത്തെ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ അമിതമായി ഉപ്പ് ചേര്‍ത്ത ഭക്ഷണവസ്തുക്കള്‍ കഴിക്കുന്നത് മുഖത്ത് കൊഴുപ്പ് അടിയാന് കാരണമാകും. അതുകൊണ്ട് ഉപ്പ് ഉപയോഗം കുറയ്ക്കുക. അമിതമായി ഉപ്പ് കഴിക്കുന്നവരുടെ കവിള് ചാടും. ഉപ്പില്‍ ധാരാളം സോഡിയം അടങ്ങിയത് കൊണ്ട് ശരീരം വെള്ളത്തില്‍ തങ്ങിനില്ക്കും. ഇത് ശരീരത്തില്‍ നിന്നും വിഷവസ്തുക്കള്‍ നീക്കം ചെയ്യുന്നതിന് തടസ്സമാകും.
മദ്യപാനം ഒഴിവാക്കുക
അമിതമായി മദ്യപിക്കുന്നതും മുഖത്ത് കൊഴിപ്പ് അടിയാനം വണ്ണം വെക്കാനും കാരണമാകും. മദ്യപാനത്തിലൂടെ നിര്‍ജലീകരണം സംഭവിക്കുകയും ശരീരത്തില്‍ നിന്നും വിഷവസ്തുക്കള്‍ നീക്കം ചെയ്യാന്‍ കഴിയാതെ വരികയും ചെയ്യുന്നത് കൊണ്ടാണിത്. മാത്രമല്ല മദ്യത്തില്‍ ധാരാളം കലോറി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് വണ്ണം കുറയ്ക്കാന്‍ മദ്യപാനവും കുറയ്ക്കണം.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications