Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
നിത അംബാനിയുടെ ഫിറ്റ്നസ്സ് രഹസ്യം? വയറ് കുറയ്ക്കാന്‍ 3 വഴികളുമായി ട്രെയിനര്‍ വിനോദ് ചന്ന
ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയ അംബാനി വിവാഹത്തില്‍ മക്കള്‍ക്കൊപ്പം തന്നെ തിളങ്ങിയ ആളാണ് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി. അറുപതുകാരിയായ നിത ഈ പ്രായത്തിലും അവരുടെ ആകാരവും ശരീരഭംഗിയും കാത്തുസൂക്ഷിക്കുന്നത് എങ്ങനെയാണെന്നത് ആളുകളെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ആ രഹസ്യം അറിയുന്ന ആളാണ് വിനോദ് ചന്ന. നിത അംബാനിയുടെയും മകന് അനന്ത് അംബാനിയുടെയും ഫിറ്റ്നസ് ട്രെയിനര്‍ ആണ് വിനോദ്. 18 മാസം കൊണ്ട് അനന്ത് അംബാനി 108 കിലോ കുറച്ചതിന്റെയും നിത അംബാനി 18 കിലോ കുറച്ചതിന്റെയും ക്രെഡിറ്റ് വിനോദ് ചന്നയ്ക്കാണ് എന്ന് പറയാം. കാരണം ഇദ്ദേഹത്തിന്റെ ഫലപ്രദമായ തന്ത്രങ്ങളാണ് ഇരുവര്‍ക്കും വണ്ണം കുറയ്ക്കാന്‍ സഹായകമായത്.

വയറ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെയധികം ഉപകാരപ്പെടുന്ന ചില ടിപ്പുകള്‍ അടുത്തിടെ വിനോദ് പങ്കുവെക്കുകയുണ്ടായി. അവ എന്തെല്ലാമാണെന്ന് നോക്കാം. നിതയെയും അംബാനിയെയും പോലെ ആരെയും അത്ഭുതപ്പെടുത്തുന്ന മാറ്റം സ്വന്തമാക്കണമെങ്കില്‍ ഈ വിദ്യകള്‍ ഒന്ന് പരീക്ഷിച്ചുനോക്കൂ.
ഭക്ഷണം കഴിക്കാതിരിക്കരുത്
ഭക്ഷണം കഴിക്കാതെ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കരുതെന്നാണ് വിനോദിന്റെ ഉപദേശം. കൃത്യമായ ഇടവേളകളില്‍, പറ്റുമെങ്കില്‍ രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ ഭക്ഷണം കഴിക്കുക. ഭക്ഷണം മുടക്കാതിരിക്കുക. മെറ്റബോളിസം സജീവമാക്കാനും അമിതമായി ഭക്ഷണം കഴിക്കാതിരിക്കാനും ഇത് സഹായകമാകും. കൃത്യമായ ആഹാരം ശരിയായ ദഹനവും കൊഴുപ്പ് എരിച്ചുകളയലും ഉറപ്പാക്കും. ജങ്ക് ഫുഡ് പൂര്‍ണമായി ഉപേക്ഷിക്കുന്നതിന് പകരം ആരോഗ്യകരമായ രീതിയില്‍ അവയെ പരിഷ്കരിക്കുന്നതാണ് ഉചിതമെന്ന് വിനോദ് ഉപദേശിക്കുന്നു.
വര്‍ക്കൗട്ട്
ഉദരഭാഗത്തെ പേശികളെ ബലപ്പെടുത്തുന്ന, വയറിന് ഒതുക്കം നല്കന്ന ആബ്സ് വര്‍ക്കൗട്ട് ഫലഫ്രദമാകണമെങ്കില് ആദ്യം വലിയ പേശികളെ ലക്ഷ്യമിടണമെന്നാണ് വിനോദ് നിര്‍ദ്ദേശിക്കുന്നത്. അതായത്, കാലുകള്‍, പിന്‍ഭാഗം, നെഞ്ച് എന്നിവയ്ക്ക് വേണ്ടിയുള്ള വര്‍ക്കൗട്ടുകള്‍ ചെയ്തതിന് ശേഷം വേണം ആബ്സ് ചെയ്യാന്‍. വലിയ പേശികളിലെ കലോറികള്‍ എരിഞ്ഞുതീര്‍ന്നാല്‍ എളുപ്പത്തില്‍ ആബ്സ് വര്‍ക്കൗട്ടുകള്‍ ചെയ്യാനും ലക്ഷ്യം നേടാനും കഴിയും. വളരെ ഫലപ്രദമായി ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള വഴിയാണിത്.
എല്ലാ പേശികള്‍ക്കും ശ്രദ്ധ വേണം
ഉദരഭാഗത്തെ എല്ലാ ഭാഗങ്ങളെയും ലക്ഷ്യമാക്കിയുള്ള വര്‍ക്കൗട്ടാണ് വയറ് കുറയ്ക്കാന്‍ വേണ്ടത്. മുകള്‍ഭാഗത്തെ ഉദരപേശികള്‍ക്ക് വേണ്ടി ക്രഞ്ചസ്, ക്രോസ് ക്രെഞ്ചസ്, വശങ്ങളിലെ കൊഴുപ്പ് കളയാന്‍ കാല് പൊക്കിയുള്ള ലെഗ് റൈസ് ലോവര്‍ ആബ്സിനായി സൈഡ് പ്ലാങ്ക് എന്നിവ ചെയ്യാം. അടിവയറ്റിലെ പല പേശികളെയും ലക്ഷ്യമാക്കിയുള്ളതാണ് ഈ വര്‍ക്കൗട്ടുകള്‍. ഇവ കൃത്യമായി ചെയ്താല്‍ വയറ് പെട്ടെന്ന് ഒതുങ്ങും.
ആസ്ത്മയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും അതിന് മരുന്നായി കഴിച്ച സ്റ്റിറോയിഡുകളും കാരണമാണ് അനന്ത് അബാനിക്ക് അമിതമായി വണ്ണം കുറഞ്ഞതെന്ന് ഒരിക്കല്‍ അഭിമുഖത്തില്‍ നിത അംബാനി വെളിപ്പെടുത്തിയിരുന്നു. അനന്തിന്റെ ഭാരം 208 കിലോഗ്രാം ആയിരുന്നു. പക്ഷേ ഫിറ്റ്നസ് കോച്ചായ വിനോദ് ചന്നയുടെ സഹായത്തോടെ 18 മാസം കൊണ്ട് 108 കിലോഗ്രാം കുറയ്ക്കാന്‍ അനന്തിന് സാധിച്ചു.
എങ്ങനെയാണ് അനന്ത് വണ്ണം കുറച്ചതെന്ന് ഒരിക്കല്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ വിനോദ് ച വെളിപ്പെടു്ത്തിയിരുന്നു. അനന്തിന് വേണ്ടി വിനോദ് പ്രത്യേക ഡയറ്റ് തയ്യാറാക്കി. പ്രതിദിനം 1200-1,500 എന്ന രീതിയില്‍ കലോറി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത് നല്ല ഭക്ഷണശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ അനന്തിനെ സഹായിച്ചു. യോഗ, സ്ട്രെഗ്ത് ട്രെയിനിംഗ്, ഫ്ളക്സിബിലിറ്റി വ്യായാമങ്ങള്‍, കാര്‍ഡിയോ തുടങ്ങി വര്‍ക്കൗട്ടുകളും വണ്ണം കുറയ്ക്കാന്‍ അനന്തിനെ സഹായിച്ചു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
