Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
Onam Recipe: ഓലന്‍ സ്പെഷ്യല്‍ എങ്കില്‍ കുറയ്ക്കാം, കൊഴുപ്പും തടിയും: തയ്യാറാക്കേണ്ടത് ഇങ്ങനെ
ഓണസദ്യയില്‍ അവിഭാജ്യ ഘടകമാണ് ഓലന്‍, എന്നാല്‍ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ചില കാര്യങ്ങള്‍ നമ്മള് അറിഞ്ഞിരിക്കണം. കാരണം സദ്യക്കാലം പലപ്പോഴും പലരും ഭയക്കുന്നതാണ് അമിതവണ്ണം. ഓണസദ്യയിലൂടെ ആരോഗ്യം തിരിച്ച് പിടിക്കാവുന്നതാണ്. മധുരവും കലോറിയും എല്ലാം വര്‍ദ്ധിക്കുന്നത് അമിതവണ്ണത്തിന് കൂടി പലപ്പോഴും വര്‍ദ്ധിപ്പിക്കും. ശരീരഭാരം നിയന്ത്രിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതില്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ട ഒരു വിഭവമാണ് ഓലന്‍.
മത്തങ്ങ, ചേമ്പ്, വെള്ളപ്പയര്‍, തേങ്ങാപ്പാല്‍ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ഓലന്‍ നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ മികച്ചതാക്കുന്നു. പലപ്പോഴും ഇതില്‍ ചേരുന്നത് ഉപ്പും, പച്ചമുളകും മാത്രമാണ്. യാതൊരു വിധത്തിലുള്ള മസാലകളും ഇതില്‍ ചേരാത്തതും ആരോഗ്യത്തെ മികച്ചതാക്കുന്നു. ആവശ്യമെങ്കില്‍ മാത്രം വെളിച്ചെണ്ണ ചേര്‍ത്താല്‍ മതി. കറിവേപ്പില കൂടി ചേരുന്നതോടെ ഇത് ഗുണം ഇരട്ടിയാക്കുന്നു. എപ്രകാരം തയ്യാറാക്കാം, എന്തൊക്കെയാണ് ഗുണങ്ങള്‍, എങ്ങനെ തടി കുറയ്ക്കാം എന്ന് നമുക്ക് നോക്കാം.

കലോറി കുറവാണ്
ഓണസദ്യക്ക് ആരോഗ്യത്തിന് ഗുണകരമാവുന്ന ഒന്നാണ് ഓലന്‍. കലോറി കുറവാണ് എന്നതാണ് ഏറ്റവും മികച്ച കാര്യം. ഓലന്‍ തയ്യാറാക്കുന്നത് വഴി ഇത് നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നു. ഇതിലെ പ്രധാന ചേരുവകള്‍ എന്ന് പറയുന്നത് മത്തങ്ങയാണ്. ഇതാകട്ടെ ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതാണ്. ഇത് വയറ് വളരെ പെട്ടെന്ന് നിറയ്ക്കുന്നതിന് സഹായിക്കുന്നു. അധിക കലോറി ഇല്ലാത്തതിനാല്‍ ധൈര്യത്തോടെ ഓണത്തിന് ഈ വിഭവം ചേര്‍ക്കാവുന്നതാണ്.
നാരുകള്‍ കൂടുതലാണ്
വെള്ളപ്പയറും മത്തങ്ങയും ചേമ്പും എല്ലാം നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ ദഹന പ്രശ്നങ്ങളെ പരിഹരിച്ച് ദഹനം മികച്ചതാക്കുകയും ചെയ്യുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഓലന്‍ മികച്ചതാണ്. ഇത് ലഘുഭക്ഷണ കൂട്ടത്തിലും ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളുടെ വയറിന് നിറയ്ക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു. അമിതവണ്ണത്തിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് നാരുകള്‍ മികച്ചതാണ്.

എണ്ണയുടെ ഉപയോഗം കുറവാണ്
പലപ്പോഴും ഓണസദ്യകളില്‍ എണ്ണ ധാരാളം ഉപയോഗിക്കുന്നു. എന്നാല്‍ ഓലന്‍ വേണമെങ്കില്‍ മാത്രം വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ മതി. ഇത് മൊത്തത്തില്‍ സദ്യയില്‍ ചേരുന്ന കൊഴുപ്പിന്റെ അളവിനെ കുറയ്ക്കുന്നു. ഇത് വഴി നിങ്ങളുടെ അമിതവണ്ണം എന്ന പ്രശ്നത്തിനും പരിഹാരം കാണുന്നതിന് സാധിക്കുന്നു. അല്പം എണ്ണയും കറിവേപ്പിലയും ചേരുന്നത് വഴി ഓലന്റെ രുചി വര്‍ദ്ധിക്കുകയും കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
നിര്‍ജ്ജലീകരണത്തിന് പരിഹാരം
നിര്‍ജ്ജലീകരണം പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഓലന്‍ വിഭവം. ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുകയും ചെയ്യുന്നു. അമിതവണ്ണം പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് എന്നതില്‍ സംശയം വേണ്ട. ഗുണപരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു ഓലന്‍ ചേര്‍ക്കുന്നതിലൂടെ.
സമീകൃതാഹാരം
ഓലന്‍ എന്നത് എപ്പോഴും സദ്യയില്‍ സമീകൃതാഹാരത്തെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും കലോറി ഉപഭോഗം കുറവാണ് എന്ന് മാത്രമല്ല ഇത് ദഹനാരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യുന്നു. ഇനി ഉത്സവരുചികള് ചേരുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് കൂടുതല്‍ ഗുണകരമായി മാറുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
