Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
പകല്‍ കഴിക്കുന്ന ഈ ഭക്ഷണങ്ങള്‍ അപകടങ്ങള്‍: തടി കൂട്ടുമെന്ന് ഉറപ്പാണ്
തടി കുറയ്ക്കാന്‍ വേണ്ടി ഡയറ്റും വ്യായാമവും ചെയ്തിട്ടും യാതൊരു വിധത്തിലുള്ള പരിഹാരവും നിങ്ങള്‍ക്ക് ലഭിക്കുന്നില്ലേ? എന്നാല്‍ എന്തൊക്കെയായിട്ടും നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കുന്നില്ലേ? എന്നാല്‍ അതിന് പിന്നില്‍ നിങ്ങളുടെ ചില മോശം ശീലങ്ങള്‍ തന്നെയാണ്. പലപ്പോഴും അപകടകരമായ അവസ്ഥയാണ് ഇത് നിങ്ങള്ക്കുണ്ടാക്കുന്നത്. തടി കുറയ്ക്കണം എന്ന് വിചാരിക്കുമ്പോള്‍ തടി കൂട്ടുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടത് എന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ്.
ചില ഭക്ഷണങ്ങള്‍ രുചികരമായത് കൊണ്ട് തന്നെ പലരും പെട്ടെന്ന് കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ പകല്‍ സമയങ്ങളില്‍ നിങ്ങള്‍ വരുത്തുന്ന ചില തെറ്റുകള്‍ അപകടകരമായ അവസ്ഥയും അമിതവണ്ണവും ഉണ്ടാക്കുന്നു. എന്തൊക്കെയാണ് ഇത്തരത്തില്‍ പകല്‍ സമയം കഴിക്കുന്ന ഭക്ഷണങ്ങള്‍, അത് എപ്രകാരമാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്, എന്തൊക്കെയാണ് ഒഴിവാക്കേണ്ടത് എന്ന് നോക്കാം.

ഫേളവറുകള് ചേര്‍ത്ത തൈര്
പലപ്പോഴും പല വിധത്തിലുള്ള ഫ്ളേവറുകള്‍ ചേര്‍ത്ത തൈര് കഴിക്കുന്നത് നിങ്ങളുടെ തടി വര്‍ദ്ധിപ്പിക്കുന്നതിലേക്കാണ് എത്തിക്കുന്നത്. തൈര് ആരോഗ്യകരമെന്ന് തോന്നുമെങ്കിലും അതുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഇതില്‍ പലപ്പോഴും പഞ്ചസാര ചേര്‍ത്തിട്ടുണ്ട് എന്നതാണ് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ പകല്‍ സമയം കഴിക്കുന്നത് നല്ലതല്ല.
ഗ്രനോള, സെറീല്‍ ബാറുകള്‍
പലരും ഡയറ്റ് എന്ന് കരുതി പലപ്പോഴും ഗ്രനോള പോലുള്ളവ ഉപയോഗിക്കുന്നു. ഇത്തരം സെറീല്‍ ബാറുകള്‍ നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. ഇതില്‍ പലപ്പോഴും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍, ഷുഗര്‍, ഓയില്‍ എന്നിവ കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം അമിതവണ്ണത്തിലേക്ക് പലപ്പോഴും നിങ്ങളെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്.
ആരോഗ്യകരമായ ഡ്രെസ്സിംഗ് സാലഡുകള്‍
പലപ്പോഴും പലരും ഇത്തരം സാലഡുകള്‍ ആരോഗ്യകരമെന്ന നിലക്ക് കഴിക്കുന്നു. എന്നാല്‍ ഇത് കൂടുതല്‍ കലോറി വര്‍ദ്ധിപ്പിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഹെവി ഡ്രസ്സിംഗുകള്‍ ചേര്‍ത്ത സാലഡ് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. അതിന് പകരം നിങ്ങള്‍ക്ക് ഒലീവ് ഓയില്‍, നാരങ്ങ നീര് അല്ലെങ്കില്‍ തൈര് എന്നിവ ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും സഹായിക്കും.

സ്മൂത്തികളും ജ്യൂസുകളും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സ്മൂത്തികളും ജ്യൂസുകളും കഴിക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യം മികച്ചതാക്കും. എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്ന സ്മൂത്തികളിലും പഴച്ചാറുകളിലും പലപ്പോഴും പഞ്ചസാര കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുകയും കലോറി ഇരട്ടിയാക്കുകയും ചെയ്യുന്നു. ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഇവ തയ്യാറാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് അത്യുത്തമമാണ്.
ട്രെയില്‍ മിക്സ്
ആരോഗ്യകരമാണ് എപ്പോഴും നട്സ്, എന്നാല്‍ ഇവ പലപ്പോഴും ട്രെയില്‍ മിക്സ് പരുവത്തില്‍ വരുമ്പോള്‍ അതില്‍ ചോക്ലേറ്റ്, കാന്‍ഡിഡ് ഫ്രൂട്സ്, ഉപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ കൂടുതല്‍ കലോറി അടങ്ങിയതാണ്. ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും. അത് നിങ്ങളുടെ ആരോഗ്യത്തിന് കൂടുതല്‍ പ്രശ്നങ്ങളും അമിതവണ്ണവും ഉണ്ടാക്കുന്നു. ഇവയെല്ലാം ശ്രദ്ധയോടെ വേണം ഭക്ഷണത്തില്‍ ചേര്‍ക്കാന്‍.
വൈറ്റ്ബ്രെഡ്
ബ്രേക്ക്ഫാസ്റ്റിന് പലരും വൈറ്റ്ബ്രെഡ് ചേര്‍ക്കുന്നു. എന്നാല്‍ അവ കഴിക്കുന്നത് പലപ്പോഴും നിങ്ങളുടെ അമിതവണ്ണത്തിലേക്കുള്ള യാത്ര എളുപ്പമാക്കുന്നു. മികച്ച സംതൃപ്തിക്കായി പലരും ബ്രഡ് കഴിക്കുന്നു. എന്നാല്‍ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇനി ബ്രെഡ് അനിവാര്യമെങ്കില്‍ നിങ്ങള്‍ക്ക് മള്‍ട്ടിഗ്രെയിന്‍ ബ്രഡ് ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും തടി കുറയ്ക്കുന്നതിനും എല്ലാം സഹായിക്കും.



Click it and Unblock the Notifications
