Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
ഡെങ്കിപ്പനിയില്‍ നിന്ന് രക്ഷനേടാന്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍
കഴിഞ്ഞ കുറേ കാലങ്ങളായി നമ്മെ ഓരോരുത്തരെയും വ്യാപകമായി ആക്രമിച്ചിരുന്ന പനിയുടെ വകഭേദമാണ് ഡെങ്കിപ്പനി. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങളിൽ വളരെ വേഗം വ്യാപിച്ചിരുന്നു. കൊതുക് പരത്തുന്ന ഒരു തരം വൈറൽ പനിയാണ് ഡെങ്കിപ്പനി. പനിയുടെ രോഗലക്ഷണങ്ങളുമായി തുടങ്ങി പലരുടെയും ജീവനെടുക്കാൻ വരെ തക്കവിധത്തിൽ രൂക്ഷമാകുന്ന ആരോഗ്യപ്രശ്നങ്ങളും ഇത് ഉണ്ടാക്കുന്നു.
ഡെങ്കു ഹെമോരാജിക് പനി എന്ന ഗുരുതര അവസ്ഥയിൽ ഇത് എത്താറുണ്ട്. അഗോളത്തലത്തിൽ ഡെങ്കിപ്പനി ഗുരുതര രീതിയിൽ വ്യാപിച്ചുതുടങ്ങിയപ്പോൾ സർക്കാരും ജനങ്ങളും കൊതുക് ജന്യ രോഗങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗങ്ങൾ തേടിത്തുടങ്ങി. അതിൽ ഏറ്റവും പ്രധാനമായത് കൊതുക് പെരുകുന്നത് തടയുക എന്നത് തന്നെയാണ്.
കൊതുക് പെരുകുന്നത് തടയുന്നതിനൊപ്പം കൊതുക് കടി ഏൽക്കാതെ സുരക്ഷിതമായി ഇരിക്കുന്നതും പ്രധാനമാണ്. അതിനുള്ള ആദ്യപടിയായി ചെയ്യേണ്ടതും ഏറ്റവും ഫലപ്രദവുമായ മാർഗം വെള്ളം കെട്ടിക്കിടക്കാനുള്ള അവസരം കൊടുക്കാതിരിക്കുക എന്നതാണ്. ചെറുതും വലുതുമായ വെള്ളം കെട്ടിക്കിടക്കുന്ന സ്രോതസ്സുകൾ നാം ഒഴിവാക്കിയാൽ കൊതുക് പെരുകുന്നത് ഒരു പരിധി വരെ തടയാനാകും.
അതിനൊപ്പം ശരീരം മുഴുവൻ മറയുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുകുവല വീടുകളിൽ ഘടിപ്പിക്കുക, കൊതുക് നാശിനികൾ ഉപയോഗിക്കുക എന്നിവ വഴി നമുക്ക് കൊതുകുമായി നേരിട്ടുള്ള സമ്പർക്കം കുറയ്ക്കാനാകും.

ഡെങ്കുവിൽ നിന്നും സുരക്ഷിതരാകാൻ വേണ്ട ചില മാർഗ്ഗനിർദ്ദേശങ്ങൾ
കൊതുക് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക
കൊതുക് കടി ഏൽക്കാതിരിക്കാൻ കഴിവതും ശരീരം മുഴുവൻ മറയുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുക. ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കാവുന്നതാണ്. കൂടാതെ കൊതുക് നാശിനികളും ഉപയോഗിച്ച് ഒരു പരിധി വരെ കൊതുക് കടിയിൽ നിന്നും നിങ്ങളെ രക്ഷിക്കും.
വീടിനകത്തു കൊതുക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കുക
വീടിന് പുറത്തും പരിസരങ്ങളിലും മാത്രമല്ല വീടിനകത്തും കൊതുക് വളരാനുള്ള ധാരാളം സാഹചര്യങ്ങൾ ഉണ്ട്. ഇത് നാം ഒഴിവാക്കേണ്ടതുണ്ട്. അതിനായി വീടിനകത്തു വെള്ളം കെട്ടി നിൽക്കാനുള്ള സാഹചര്യം ഒഴിവാക്കണം. മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, ചെറിയ പാത്രങ്ങളിലും, ചിരട്ടകളിലും, ചെടിച്ചട്ടികളിലും വെള്ളം നിൽക്കുന്നത് ഒഴിവാക്കുക. പാത്രങ്ങളിൽ കഴിവതും വെള്ളം ശേഖരിച്ചു വയ്ക്കാതിരിക്കുക.
വാതിലുകളും ജനാലകളും
നിങ്ങളുടെ വീട്ടിൽ പതിവായി ഏതെങ്കിലും ജനാലകളും വാതിലുകളും തുറന്നു കിടക്കുന്നുവോയെന്ന് പരിശോധിക്കുക. ഉപയോഗിക്കാതെ കിടക്കുന്നതോ, പൊട്ടിയതോ ആയ ജനാലകൾ പരിശോധിച്ച് അടയ്ക്കുക. ഇത് ഡെങ്കു കൊതുകുകളെ അകറ്റാൻ സഹായിക്കും.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ
നേരത്തെ തിരിച്ചറിയുന്നത് ഡെങ്കിപ്പനിയുടെ കാഠിന്യം കുറയ്ക്കാൻ സഹായിക്കും. കഠിനമായ പനി, കുത്തുന്ന തലവേദന, ഛർദ്ദി, കണ്ണിന് പിന്നിൽ വേദന, പേശിവേദന, ശരീരത്തിൽ കുരുക്കൾ എന്നിവയാണ് പൊതുവായ ഡെങ്കി ലക്ഷണങ്ങൾ.
കുഞ്ഞുങ്ങളെ കൊതുകിൽ നിന്നും രക്ഷിക്കുക
പലപ്പോഴും കുഞ്ഞുങ്ങൾ അധികസമയവും പുറത്തു കളിക്കുന്നവരായിരിക്കും. അതിനാൽ കുഞ്ഞുങ്ങളെ ശരീരം മുഴുവൻ മറയുന്ന വസ്ത്രങ്ങൾ ധരിപ്പിക്കുക. കൂടാതെ കൊതുകിനെ തടയുന്ന തരത്തിലുള്ള ലേപനങ്ങൾ പുരട്ടുക, കൊതുക് അധികമുള്ള സമയങ്ങളിൽ അകത്തു കളിക്കാനുള്ള അവസരം ഒരുക്കുക.
കൊതുക് മുട്ടയിടുന്ന സ്ഥലങ്ങൾ
നിങ്ങൾ താമസിക്കുന്ന സ്ഥലത്തും അതിനു ചുറ്റും വെള്ളം കെട്ടി നിൽക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. അതുപോലെ ചെടിച്ചട്ടികൾ, പാത്രങ്ങൾ, ചിരട്ടകൾ, ഫ്രിഡ്ജിനു പുറകുവശം അങ്ങനെ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.
കൊതുക് നാശിനികൾ ഉപയോഗിക്കുക
ഡീറ്റ്, പിക്കാറിടിൻ, ലെമൺ യൂകാലിപ്റ്റസ് ഓയിൽ എന്നിവ ശരീരത്തിനു പുറത്തു പുരട്ടുക.

സുരക്ഷിതമായ വസ്ത്രം ധരിക്കുക
കൈ മുഴുവൻ മറയുന്ന ഷർട്ട്, നീളൻ പാന്റ്സ്, പുറത്തു പോകുമ്പോൾ ഷൂസ്, ശരീരം മറയ്ക്കുന്ന തരം വസ്ത്രങ്ങൾ ധരിക്കുക വഴി കൊതുക് കടി ഏൽക്കാതിരിക്കാം.
കൊതുക് വല ഉപയോഗിക്കുക
നിങ്ങളുടെ വാതിലിനും ജനാലയ്ക്കും മുന്നിലായി കൊതുക് വല സ്ഥാപിച്ചിട്ടില്ലെങ്കിൽ ഉറങ്ങുമ്പോൾ കൊതുക് വല ഉപയോഗിക്കുക. അപ്പോൾ രാത്രിയിൽ കൊതുക് കടി ഒഴിവാക്കാം.
ശുചിത്വം ഉറപ്പാക്കുക
നിങ്ങളുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വീടിന് ചുറ്റും പരിസരത്തുമുള്ള പുല്ലുകൾ വെട്ടി വൃത്തിയാക്കുക. കൊതുക് പെരുകാനും വളരാനുമുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
